Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശ തെരഞ്ഞെടുപ്പ്: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

06 Dec 2025 19:08 IST

Basheer Puthukkudi

Share News :

കുന്ദമംഗലം:

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് യുഡിഎഫ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി യു.സി. രാമൻ പ്രകാശന കർമ്മം നിർവഹിച്ചു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എം.പി. അശോകൻ അധ്യക്ഷനായി.


പ്രകടനപത്രികയിൽ മുഴുവൻ കുടുംബങ്ങൾക്കും ഗുണനിലവാരമുള്ള കുടിവെള്ളവും, വീടില്ലാത്ത എല്ലാ കുടുംബങ്ങൾക്കും വാസയോഗ്യമായ വീടുകളും, ഉറപ്പാക്കുന്നതോടൊപ്പം, കൂടുതൽ തൊഴിൽസാധ്യതകൾ സൃഷ്ടിക്കുന്ന തരത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കൽ, ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കൽ, കാർബൺ ന്യൂട്രൽ പഞ്ചായത്തിന്റെ രൂപീകരണം, ദുരന്തനിവാരണ സേനയുടെ സജ്ജീകരണം, ഗതാഗതക്കുരുക്കിന് പരിഹാരമായി ബദൽ ബൈപ്പാസ് നിർമ്മാണം, വാർഡുതലത്തിൽ സേവാഗ്രാം കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ നിധി രൂപീകരിക്കൽ, സുതാര്യവും സമയബന്ധിതവുമായ ഓഫീസ് സേവനവും പൊതുജനങ്ങൾക്ക് സഹായകരമായ സൗജന്യ ഹെൽപ്പ് ഡെസ്ക് സംവിധാനവുമാണ് പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്.


ഖാലിദ് കിളിമുണ്ട, ഒ ഉസൈൻ , അരിയിൽ മൊയ്തീൻ ഹാജി, എം.പി. കേളുകുട്ടി, ബാബു നെല്ലൂളി, സുൽഫി കുന്ദമംഗലം, ടി.കെ. സീനത്ത്, ഫാത്തിമ ജസ്‌ലിൻ, ഷമീന വെള്ളക്കാട്ട്, ഒ. സലിം, സി.പി. രമേശൻ, പി ഷൗക്കത്തലി, വി അബ്ദുറഹ്മാൻ, ഹബീബ് കാരന്തൂർ സ്ഥാനാർഥികളായ ഇടക്കുനി അബ്ദുറഹ്മാൻ, എം. ബാബുമോൻ എന്നിവർ പ്രസംഗിച്ചു.





Follow us on :

More in Related News