Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഭിമാന താരങ്ങൾക്ക് കേരളത്തിൻ്റെ ആദരം

03 Nov 2025 19:13 IST

Jithu Vijay

Share News :

മലപ്പുറം : 1973 സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങൾക്ക് കായിക വകുപ്പിൻ്റെ ആദരം. വിഷൻൻ 2031 ൻ്റെ ഭാഗമായി കായിക വകുപ്പ് നടത്തുന്ന ' നവകായിക കേരളം മികവിൻ്റെ പുതുഅധ്യായം ' സെമിനാറിന് മുന്നോടിയായാണ് ആദ്യമായി കേരളത്തിലേക്ക്  സന്തോഷ് ട്രേഫി എത്തിച്ച ടീമംഗങ്ങളെ ആദരിച്ചത്. ടീം അംഗങ്ങളായ വിക്ടർ മഞ്ഞില, സേവിയർ പയസ്, ഇട്ടിമാത്യു, അബ്ദുൽ ഹമീദ്, എം.മിത്രൻ, ബ്ലെസ്സി ജോർജ് , കെ പി വില്യംസ് , ജി. ര രവീന്ദ്രൻ നായർ, പ്രസന്നൻ എന്നിവർ ആദരം ഏറ്റുവാങ്ങി. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ ഉപഹാരം നൽകി.

Follow us on :

More in Related News