Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലിയേറ്റീവ് ഉപകരണങ്ങളും ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്തു.

29 Jun 2024 15:00 IST

WILSON MECHERY

Share News :


ചാലക്കുടി : നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, താലൂക്ക് ആസ്ഥാന ആശുപത്രി മുഖേന നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളുടെ ഭാഗമായി, നഗരസഭയിലെ 36 വാർഡുകളിലെയും പാലിയേറ്റീവ് പദ്ധതിയിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്ക്, ഉപകരണങ്ങളും ഡയാലിസ് കിറ്റു കളുടെ വിതരണം ചെയ്തു.

5 ലക്ഷം രൂപയുടെ വിവിധ സാധനങ്ങളാണ് വിതരണം ചെയ്തത്.

പദ്ധതിയുടെ

 ഉദ്ഘാടനം ചാലക്കുടി നഗരസഭ ചെയർമാൻ  എബി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻആലിസ് ഷിബു അധ്യഷയായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ മിനിമോൾ , കൗൺസിലർമാരായ ജോർജ് തോമസ്, 

സി എസ് സുരേഷ്, ജിജി ജോൺസൺ, ജിതിരാജൻ , പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ് സിനി സിജു, രമ്യ സുധീഷ് എന്നിവർ പ്രസംഗിച്ചു. 


കിടപ്പുരോഗികൾക്ക് ആവശ്യമായ വാട്ടർബെഡ്,

എയർ ബെഡ് വീൽചെയർ, സർജിക്കൽ കട്ടിൽ, വാക്കിംഗ് സ്റ്റിക്ക്., കമോഡ് ചെയർ, തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത് .

Follow us on :

More in Related News