Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2024 19:49 IST
Share News :
കടുത്തുരുത്തി :മാരക രോഗ ബാധിതർക്ക് സഹായ ഹസ്ഥവുമായി ഞീഴൂർ ഒരുമ ചാരിറ്റി സൊസൈറ്റി
ഒരുമ ചാരിറ്റബിൾ പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ യുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയാണ് രോഗികൾക്ക് സഹായം വിതരണം ചെയ്തത് ഞീഴൂർ പഞ്ചായത്തിൽ ജോലി ചെയ്യുവാൻ പറ്റാതെ വർഷങ്ങളായി ശ്വാസം മുട്ടലും മറ്റു അസുഖ ബാധിതനായി ചികിത്സ നടത്തികൊണ്ടിരിക്കുന്ന വെണ്ണമറ്റത്തിൽ അനിൽകുമാറിനും, വാക്കാട് വടക്കേപ്പുറത്ത് വി.ജെ മാത്യുവിനും,
മാഞ്ഞൂർ പഞ്ചായത്തംഗങ്ങളായ മിനി സാബുവിന്റെയും, ജയ്നി തോമസിന്റെയും അഭ്യർത്ഥനയാൽ, 5 മാസമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന റിൻസി സേവിയറിനും, ക്യാൻസർ രോഗബാധിതയായി ചികിത്സയിൽ കഴിയുന്ന പൊന്നമ്മക്കും, കല്ലറ പഞ്ചായത്തിൽ പെരുംതുരത്തിൽ ആറാം മാസത്തിൽ ജനിച്ച് ഓക്സിജന്റെ അഭാവത്താൽ തലച്ചോറിന്റെ ഒരു ഭാഗം പൊള്ളയായ് നടക്കുവാനോ, ഇരിക്കുവാനോ കഴിയാതെ അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ആറു വയസ്സുകാരി ദൃശ്യ ബൈജുവിനും, വൈക്കം നഗരസഭ വൈസ് ചെയർമാനും കൗൺസിലർ മഹേഷിന്റെയും അഭ്യർത്ഥനയെ തുടർന്ന് ക്യാൻസർ ബാധ്യതയായി ചികിത്സയിൽ കഴിയുന്ന ശ്രീകുമാരി വിഷ്ണുനിവാസിനും കിഡ്നി രോഗബാധിതയായി ചികിത്സയിൽ കഴിയുന്ന നിസ ലത്തീഫിനും, കടുത്തുരുത്തി പഞ്ചായത്തിൽ കിഡ്നി രോഗബാധിതയായി കഴിയുന്ന സുകുമാരൻ സി.കെ യ്ക്കും തങ്കപ്പൻ കെ.പി വെള്ളാശേരിക്കുമാണ് ചികിത്സാസഹായമായി ചെക്കും, ഡയാലിസിസ് കിറ്റുകളും കൈമാറിയത്. ഒരുമയുടെ കാരുണ്യ യാത്രയിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ മിനി സാബു,ജയ്നി തോമസ് കല്ലറ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയി കോട്ടായിൽ, വൈക്കം നഗരസഭ വൈസ് ചെയർമാൻ സുഭാഷ്, കൗൺസിലർ മഹേഷ് എന്നിവരും പങ്കെടുത്തു.
ഒരുമ ഭാരവാഹികളായ ഷാജി അഖിൽ നിവാസ്, ജോയ് മൈലംവേലി, ജോമോൻ തോമസ്, രാജപ്പൻ വെണ്ണമറ്റം, രവി എ.കെ,അബ്ദുൾ റഹ്‌മാൻ,സുധർമ്മിണി ജോസ് പ്രകാശ്, സിൻജാ ഷാജി, ശ്രുതി സന്തോഷ്, നീതു മാത്യു എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.