Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമിച്ച് അവശനാക്കിയ ആദിവാസി യുവാവിന് സഹായഹസ്തവുമായി പിന്നോക്ക ഹിന്ദു മുന്നണി

23 Apr 2024 23:22 IST

Jithu Vijay

Share News :


കോഴിക്കോട് : വയനാട് പുൽപ്പള്ളി മേലെ കാപ്പ് ആദിവാസി കോളനിയിൽ കാട്ടാന ആക്രമിച്ച് അവശനാക്കിയ ആദിവാസി യുവാവിനെ തിരിഞ്ഞുനോക്കാൻ ആരുമില്ലെന്ന് പരാതി. ആദിവാസി പണിയ സമുദായത്തിൽപ്പെട്ട ബിജു എന്ന 22 വയസ്സുള്ള യുവാവിനെ എട്ടു ദിവസങ്ങൾക്ക് മുമ്പാണ് പട്ടാപ്പകൽ കാട്ടാന ഉപദ്രവിച്ച് അവശനാക്കിയത് ജനങ്ങൾ ബഹളം വച്ചത് കൊണ്ടുമാത്രം ഉപേക്ഷിച്ചു പോയതാണ് വിവരം അറിഞ്ഞു നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഫോറസ്റ്റുകാർ ആയിരം രൂപ കൊടുത്തു തടി തപ്പുകയായിരുന്നു. ജന്മനാ ശരീരം വൈകല്യമുള്ള ബിജുവിന് മൂകനായ ഒരു അനുജൻ മാത്രമാണ് കൂട്ടിനായുള്ളത്



ബിജുവിനെ സഹായിക്കാൻ ആരുമില്ലെന്ന് അറിയിച്ച് ബിജുവിനെ കുടുംബം പിന്നോക്ക ഹിന്ദു മുന്നണിയുമായി ബന്ധപ്പെട്ടപ്പോൾ സംസ്ഥാന പ്രസിഡണ്ട് കെ റിലേഷ് ബാബു, ഹനുമാൻ ചെയർമാൻ ഭക്തവത്സലൻ, രാജീവ് പിആർ, കുട്ടപ്പൻ മേലേകാപ്പ്, അനിരുദ്ധ് ബാബു, അനിൽ ദ്ദിത്ത് എന്നിവർ ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബിജുവിനെ സന്ദർശിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ബന്ധപ്പെട്ട അധികൃതരോട് യുദ്ധകാലാടിസ്ഥാനത്തിൽ സഹായം എത്തിക്കുവാനും അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികളുമായ് മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

Follow us on :

Tags:

More in Related News