Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി പുത്തരിക്കൽ കുടുംബാരോഗ്യ കേന്ദ്രം ഇന്ന് ഞായറാഴ്ച്ചയും തുറന്ന് പ്രവർത്തിക്കാത്തതിൽ നഗരസഭയ്ക്കെക്കെതിരെ പ്രതിഷേധവുമായി സി പി ഐ എം പനയത്തിൽ ബ്രാഞ്ച്.

30 Jun 2024 11:57 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ ഡിവിഷൻ 13 ൽ സ്ഥിതി ചെയ്യുന്ന പുത്തരിക്കൽ കുടുംബാരോഗ്യ കേന്ദ്രം ഇന്ന് ഞായറാഴ്ച്ചയും തുറന്ന് പ്രവർത്തിക്കാത്തതിൽ സി പി ഐ എം പ്രതിഷേധം. സി പി ഐ എം പനയത്തിൽ ബ്രാഞ്ചിന്റെ പരാതിയുടെയും നാട്ടുകാരുടെ  പ്രതിഷേധത്തിന്റെയും ഭാഗമായി കഴിഞ്ഞ ദിവസം ഹോസ്പിറ്റൽ അധികൃതരെ കണ്ട് ചർച്ച നടത്തി ഇന്ന് ഞായറാഴ്ച 30/06/2024 തുറന്നു പ്രവർത്തിക്കാൻ തീരുമാനമായിരുന്നു. ഹോസ്പിറ്റലിൽ വെച്ച് നടന്ന ചർച്ചയിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൈറുന്നിസ താഹിർ, മുൻ ചെയർമാൻ ഉസ്മാൻ, എൽഡിഎഫ് കൗൺസിലർ കെ സി നാസർ എന്നിവരും പങ്കെടുത്തിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ മുസ്ലിംലീഗിന്റെ സൈബർ പോരാളികൾ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൈറുന്നിസ താഹിറിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്യുകയുമുണ്ടായി.


മുൻ ചെയർമാൻ ഉസ്മാന്റെ നേതൃത്വത്തിൽ നിലവിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഈ കാര്യത്തിൽ ഹോസ്പിറ്റലുമായി  സംസാരിച്ചു തീരുമാനമെടുത്തതാണ് നിലവിലെ ചെയർമാൻ ഷാഹുൽ ഹമീദിനെ ചൊടിപ്പിച്ചതെന്നും.  തന്റെ സാന്നിധ്യം ഇല്ലാതെ എന്തിന് ഇവർ ഇങ്ങനെ ഒരു തീരുമാനം എടുത്ത് എന്ന വിഷയത്തിന്റെ പുറത്താണ് ഇന്ന് തീരുമാനിച്ച ഹോസ്പിറ്റൽ പ്രവർത്തനം പ്രവർത്തിക്കാതിരുന്നതെന്നും 

തന്നെയും കൂട്ടി ഒരു യോഗം വിളിച്ച് തീരുമാനിച്ചിട്ട് തുറന്നാ മതി എന്ന ധിക്കാരമാണ് ഇപ്പോഴും ഒപി പ്രവർത്തിക്കാതിരിക്കാൻ കാരണമെന്നും 

സി പി ഐ എം പനയത്തിൽ ബ്രാഞ്ച് സെക്രട്ടറി ഫൈസൽ പി.ടി പറഞ്ഞു.


ലീഗിന് വോട്ട് ചെയ്ത് ഭരണത്തിൽ കേറ്റിയതാണോ ഇവിടത്തെ ജനങ്ങൾ ചെയ്ത തെറ്റെന്നും, ഇനിയും എന്തിനാണ് മുസ്ലിം ലീഗിൻറെ ഗ്രൂപ്പിസത്തിന്റെ പേരിൽ പരപ്പനങ്ങാടിയിലെ ജനങ്ങൾക്ക് കിട്ടേണ്ട അവകാശം നിഷേധിക്കുന്നതെന്നും  ഇതിനെതിരെ ശക്തമായ പ്രതിഷേധം പരപ്പനങ്ങാടിയിൽ ഉയർന്നുകൊണ്ടിരിക്കുകയാണെന്നും.

ഞങ്ങൾക്ക് എന്തുമാകാം എന്ന  ധാർഷ്ട്യവും ധിക്കാരവും ആണ് പരപ്പനങ്ങാടി മുനിസിപ്പൽ ഭരണസമിതിയുടെയും, മുസ്ലിം ലീഗിന്റെയും ഈ ധിക്കാരപരമായ ജനവിരുദ്ധമായ നിലപാടിലൂടെ വ്യക്തമാക്കുന്നതെന്നും ഫൈസൽ പി.ടി എൻ ലൈറ്റ് ന്യൂസിനോട് പറഞ്ഞു.


ഞായറാഴ്ച്ചകളിൽ ഒപി തുറന്ന് പ്രവർത്തിക്കാൻ കൂടുതലായി ഒരു ഫാർമസിസ്റ്റിനെയും, നഴ്സിങ് സ്റ്റാഫിനെയും ആവശ്യമാണെന്നും, ഈവനിങ് ഒപി പ്രവർത്തനത്തിന്റെ ഭാഗമായി നിലവിൽ നഴ്സിങ് സ്റ്റാഫിനെയും, ഒരു ഡോക്ടറെയും നിയമിച്ച് കഴിഞ്ഞതിനാൽ പുതിയ സ്റ്റാഫിനെ നിയമിക്കാൻ എൻ എച്ച് എം ന്റെ അനുമതി വേണമെന്നും അതിനായി സർക്കാറിനെ സമീപ്പിച്ചിട്ടുണ്ടെന്ന് പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് എൻ ലൈറ്റ് ന്യൂസിനെ അറിയിച്ചു.


പുതുതായി നിയമിക്കുന്ന ജീവനക്കാർക്ക് ശബളം നൽക്കാൻ എച്ച് എം സി ഫണ്ടിന്റെ 50 ശതമാനം മാത്രമാണ് വിനിയോഗിക്കാൻ സാധിക്കുകയുള്ളുവെന്നും, നാല് ജീവനക്കാരെ നിയമിച്ചാൽ 27, 400 രൂപയോളം ചെലവ് വരുമെന്നും, പ്രതിമാസം 20, 500 രൂപ മാത്രമാണ് എച്ച് എം സി ഫണ്ടിൽ നിന്ന് വിനിയോഗിക്കാൻ കഴിയുക എന്ന പ്രയാസം നിലവിൽ ഉണ്ട്. ഇത് തരണം ചെയ്യാൻ നിലവിൽ 5 രൂപ വാങ്ങുന്ന ഒ.പി ടിക്കറ്റ് ചാർജ് കൂട്ടുകയോ, എൻ എച്ച് എം ന്റെ പ്രത്യേക അനുമതിയോ ആവശ്യമായതിനാൽ ഇതിനായി നാളെ എച്ച് എം. സി യോഗം വിളിച്ച് ചേർത്തിട്ടുണ്ടെന്നും ഷാഹുൽ ഹമീദ് എൻ ലൈറ്റ് ന്യൂസിനെ അറിയിച്ചു.

Follow us on :

More in Related News