Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാരതീയ ന്യായസംഹിത പ്രകാരം സംസ്ഥാനത്തെ ആദ്യകേസ് കൊണ്ടോട്ടിയില്‍

02 Jul 2024 00:38 IST

Jithu Vijay

Share News :

മലപ്പുറം : പുതുതായി നിലവില്‍വന്ന ഭാരതീയ ന്യായസംഹിത(ബി.എൻ.എസ്) പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്.ഐ.ആർ. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്തു. ജൂലായ് ഒന്നാം തീയതി പുലർച്ചെ 12:20-നാണ് രാജ്യത്തെ പുതിയ ക്രിമിനല്‍ നിയമപ്രകാരം സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.


അശ്രദ്ധമായും മനുഷ്യജീവന് അപകടംവരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസെടുത്തത്. കർണാടക മടിക്കേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരേയാണ് കേസെടുത്തതെന്ന് കൊണ്ടോട്ടി പോലീസ് പറഞ്ഞു. ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റില്ലാത മൂന്നുപേരുമായി യാത്രചെയ്തതിനാണ് ഇയാളെ പോലീസ് പിടികൂടിയത്. 


ഭാരതീയ ന്യായസംഹിത 2023-ലെ 281-ാം വകുപ്പ്, മോട്ടോർ വാഹനനിയമത്തിലെ 194 ഡി വകുപ്പുകളും ചുമത്തിയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതുതായി നിലവില്‍വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്.ഐ.ആർ. തയ്യാറാക്കിയതെന്നും പോലീസ് അറിയിച്ചു.

Follow us on :

More in Related News