Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 17:43 IST
Share News :
തലയോലപ്പറമ്പ് : സംസ്ഥാനത്തെ ഏറ്റവും മികച്ച ജൂനിയർ റെഡ് ക്രോസ് റവന്യൂ ജില്ലാ കോ- ഓർഡിനേറ്റർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ വടയാർ ഇൻഫൻ്റ് ജീസസ് ഹൈസ്കൂളിലെ അധ്യാപകൻ ബിനു കെ പവിത്രന് വിദ്യാലയത്തിൻ്റെ ആദരം. "ആരോഗ്യം, സേവനം, സൗഹൃദം" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പോഷക സംഘടനയായ ജൂനിയർ റെഡ് ക്രോസിന്‍റെ കോട്ടയം ജില്ലാ കോ-ഓർഡിനേറ്ററായി കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരികയാണ് അദ്ദേഹം.ജൂനിയർ റെഡ് ക്രോസിന്റെ സംസ്ഥാന കോഡിനേറ്ററായി രണ്ടു വർഷം സേവനം അനുഷ്ഠിച്ച അദ്ദേഹം ഇപ്പോൾ ജൂനിയർ റെഡ് ക്രോസ് സംസ്ഥാന കോ - ഓർഡിനേഷൻ കമ്മറ്റി ചെയർമാനായും പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ ജൂലൈ 27ന് കോട്ടയം റെഡ് ക്രോസ് ടവർ ഹാളിൽ വച്ച് നടന്ന യോഗത്തിൽ വച്ച് സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി. ഈ അംഗീകാരം നേടിയ അധ്യാപകനെ വടയാർ ഇൻഫൻ്റ് ജി സസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുമോദന യോഗത്തിൽ വച്ച് സ്കൂൾ ആദരിച്ചു. പിറ്റിഎ എം പി റ്റി എ ഭാരവാഹികൾ, രക്ഷാകർത്താക്കൾ അധ്യാപകർ , അനദ്ധ്യാപകർ,കുട്ടികൾ തുടങ്ങി ഒട്ടനവധി പേർ ചടങ്ങിൽപങ്കെടുത്തു.പിറ്റിഎ പ്രസിഡൻ്റ് വി.ജെ വർഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് അംഗം ആശിഷ് .കെ അവാർഡ് ജേതാവിനെ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽസി ജോൺ, പിറ്റിഎ വൈസ് പ്രസി
ഡൻ്റ് കെ. എം വിനോദ്, പിറ്റിഎ എക്സിക്കുട്ടീവ് കമ്മിറ്റി അംഗം സി.എൻ സന്തോഷ്, സുരേഷ് എസ് പൈ,രാജീവ് മാലിയേൽ , ഷീന ജയേഷ്, അധ്യാപകരായ കാഞ്ചന സി.റ്റി, ബിനോയി ജോസഫ് , എൽസിറ്റ് സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ സ്റ്റാഫ് കൗൺസിലിൻ്റെ ഉപഹാരം സ്കൂൾ ഹെഡ്മിസ്ട്രസ് ചടങ്ങിൽ സമ്മാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.