Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോട്ടോർ വാഹന വകുപ്പിലെ കൂട്ടനിയമനം അഴിമതി ലക്ഷ്യമിട്ട് ; ട്രാൻസ്പോർട്ട് മിനിസ്റ്റർക്ക് നിവേദനം നൽകി

24 Feb 2026 10:20 IST

Jithu Vijay

Share News :

മലപ്പുറം : മോട്ടോർ വാഹന വകുപ്പിൽ അനാവശ്യമായി പുതിയ തസ്‌തികകൾ സൃഷ്ടിച്ച് സർക്കാർ പണം ധൂർത്തടിക്കാനും വൻ അഴിമതി നടത്താനും നീക്കമുള്ളതായി കേരള ഡെവലപ്മെൻറ് ഫോറം സംസ്ഥാന കമ്മിറ്റി ആരോപിച്ചു


167 എഎംവിഐമാർ, 92 എം വിഐമാർ, 57 ക്ലറിക്കൽ സ്റ്റാഫ് എന്നിവരെ പുതുതായി നിയമിക്കാനുള്ള തീരുമാനത്തിനു പിന്നിൽ വലിയ സാമ്പത്തിക താല്പര്യങ്ങളാണുള്ളത്. വാഹൻ, പരിവാഹൻ സോഫ്റ്റ്വെയറുകൾ വഴി സേവനങ്ങൾ ഓൺലൈനായതോടെ ഫിറ്റ്‌നസ്, ഡ്രൈവിംഗ് ടെസ്റ്റ്, ചെക്ക് പോസ്റ്റ് പരിശോധനകൾ എന്നിവയിൽ നില വിലുള്ള ജീവനക്കാർക്കുപോലും ജോലിയില്ലാത്ത സാഹചര്യമാണ്. അപകടങ്ങൾ കുറയ്ക്കാനെന്നപേരിൽ തസ്‌തികകൾ സൃഷ്ടിച്ചും വാഹന ഉടമകളെ ക്കൊണ്ട് വിവിധ ഉപകരണങ്ങൾ നിർബന്ധപൂർവം പിടിപ്പിച്ചും പൊതുജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് വകുപ്പ് സ്വീകരിക്കുന്നത്.


സർക്കാർ ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുന്ന നടപടിയിൽ അടിയന്തരമായി ഇടപെടണമെ ന്നാവശ്യപ്പെട്ട് കേരള ഡെവലപ്മെൻറ് ഫോറം സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പി എൻ അബ്ദുൽ അസീസ്, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, ടിപി സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കോട്ടൻതല, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് മിനിസ്റ്റർ ഗണേഷ് കുമാറിന് നിവേദനം സമർപ്പിച്ചു.





Follow us on :

More in Related News