Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താനൂർ കലാസാംസ്ക്കാരിക വേദി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

10 Jun 2025 10:43 IST

Jithu Vijay

Share News :

താനൂർ : താനൂർ 

കലാസാംസ്ക്കാരിക വേദിയുടെ

ആഭിമുഖ്യത്തിൽ 22ന് ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ നീണ്ടു നിൽക്കുന്ന 

ലഹരി ആപത്ത് കല സമ്പത്ത്' എന്ന പേരിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 

താനൂർ കലാസാംസ്ക്കാരിക വേദിയുടെ പ്രസിഡൻ്റ് റഷീദ് താനൂർ അധ്യക്ഷനാവുന്ന പരിപാടി തിരൂർസബ്ബ് കളക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ താനൂർ ഡി.വൈ.എസ്.പി പ്രമോദ് മുഖ്യാതിഥിയായിരിക്കും. വിശിഷ്ടാതിഥികളായി എക്സൈസ് വകുപ്പ് പ്രിവൻ്റീവ് ഓഫീസർ ബിജു പാറോൽ,സിനിമാതാരം ഹേമന്ത് മേനോൻ, ലഹരി വിരുദ്ധ, ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകൻ ഡോ:കബീർ മച്ചിഞ്ചേരി, യുവ വ്യവസായി ശിഹാബുദ്ധീൻ അമലേരി. എന്നിവർ പങ്കെടുക്കും.


 പരിപാടിയോടനുബന്ധിച്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബിജു പാറോലിൻ്റെ ബോധവൽക്കരണ ക്ലാസ്സ്, ചിത്രരചനാ മത്സരം, ചിത്രപ്രദർശനം, ഗാനമേള, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ,

ലഹരി വിരുദ്ധ ബോധവൽക്കരണ ജാഥ എന്നിവ സംഘടിപ്പിക്കും.


വാർത്താസമ്മേളനത്തിൽ താനൂർ കലാസാംസ്ക്കാരിക വേദി പ്രസിഡൻ്റ് റഷീദ് താനൂർ ,സെക്രട്ടറി കുഞ്ഞായിൻ മെതുകയിൽ, പ്രോഗ്രാം കൺവീനർ സജീർ ചെമ്പൻ, മീഡിയ കോർഡിനേറ്റർ ജാഫറലി താനൂർ എന്നിവർ പങ്കെടുത്തു,

Follow us on :

More in Related News