Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആമയിഴഞ്ചാന്‍ തോടിലെ അപകടം: മനുഷ്യാവകാശ  കമ്മിഷന്‍ സ്വമേധയാ കേസെടുത്തു; ഏഴുദിവസത്തിനകം  റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

14 Jul 2024 15:04 IST

Shafeek cn

Share News :

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യക്കൂമ്പാരമായ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അധികൃതര്‍ക്ക് നോട്ടീസ് അയച്ചു.

തിരുവനന്തപുരം ജില്ലാ കലക്ടറും നഗരസഭാ സെക്രട്ടറിയും ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നോട്ടീസില്‍ ആവശ്യപ്പെട്ടു. കമ്മിഷന്‍ ഓഫീസില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും.


തോട് വൃത്തിയാക്കാന്‍ റെയില്‍വേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കല്‍ നടന്നതെന്ന് പറയുന്നു. ടണ്‍ കണക്കിന് മാലിന്യം കെട്ടിക്കിടക്കുന്ന ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്ന കാര്യത്തില്‍ റെയില്‍വേയും നഗരസഭയും തമ്മില്‍ തര്‍ക്കമുണ്ടെന്നും വാര്‍ത്തകളുണ്ട്. രക്ഷാദൗത്യം നടത്താന്‍ പോലും മാലിന്യക്കൂമ്പാരം വെല്ലുവിളിയായിട്ടുണ്ട്. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

 

Follow us on :

More in Related News