Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യോഗദിനാഘോഷം:പൈതൃകം ഗുരുവായൂർ യോഗ വാരത്തിന് തുടക്കം കുറിച്ചു

17 Jun 2024 21:13 IST

MUKUNDAN

Share News :

ഗുരുവായൂർ:പൈതൃകം ഗുരുവായൂരിൻ്റെ യോഗദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന യോഗ വാരത്തിന് തുടക്ക

മായി.ഇത്തവണത്തെ യോഗദിനം എംപവർ ഓഫ് വുമൺ എന്ന സന്ദേശത്തോടെയാണ് കേന്ദ്ര സർക്കാർ ആചരിക്കുന്നത്.ഇതിൻ്റെ ഭാഗമായി പൈതൃകം വനിത വേദിയുടെ ആഭിമുഖ്യത്തിൽ മെഡിറ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രസിഡന്റ് ഇന്ദിര സോമസുന്ദരൻ അധ്യക്ഷത വഹിച്ചു.പ്രശസ്ത യോഗാചാര്യൻ ബാബു കാണിപ്പയ്യൂർ പരിപാടി ഉദ്ഘാടനം ചെയ്തു.പൈതൃകം യോഗ പഠനകേന്ദ്രം അദ്ധ്യാപകൻ പ്രമോദ് കൃഷ്ണ ക്ലാസ്സെടുത്തു.സെക്രട്ടറി ജയശ്രീ രവിചങ്കത്ത്,സൗമിനിശ്രീകുമാർ,ഉദയശ്രിശ്രീധരൻ,രമണി പണിക്കർ എന്നിവർ പ്രസംഗിച്ചു.ജൂൺ 20-ന് നൂറോളം അമ്മമാരുടെ സൂര്യനമസ്ക്കാരം ചാലഞ്ച് സെയിം യോഗ സെൻ്ററിൽ നടത്തും.21-ന് ശ്രീനാരായണ വിദ്യാനികേതൻ സ്കൂളിൽ 400 കുട്ടികളുടെ യോഗാസന ഡെമോൻട്രേഷൻ നടത്തും.24-ന് യോഗവാരത്തിന് സമാപനമാകും.

Follow us on :

More in Related News