Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2024 12:48 IST
Share News :
കൊല്ലം : കനത്ത മഴയിൽ കൊല്ലത്തെ ജനജീവിതം ദുസഹമായി. താഴ്ന്ന പ്രദേശങ്ങൾ പലതും. വെള്ളത്തിൽ മുങ്ങി.ദേശീയപാത 66 ൽ കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി മേഘലകളിൽ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം താറുമാറായി.ഇത്തിക്കര ആറു് കരകവിഞ്ഞു ഒഴുകുന്നു.
ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ പെയ്ത മഴ തുടർച്ചയായി എട്ടു മണിക്കൂർ നീണ്ടുനിന്നതോടെയാണ് ജനജീവിതം ദുസഹമായത്.ദേശീയപാതയുടെ നിർമ്മാണത്തിനായി കുട്ടിയിട്ടിരിക്കുന്ന കരമണ്ണ് ഒലിച്ചിറങ്ങി ഓട അടഞ്ഞതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ദേശീയപാതയുടെ ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയതു് വ്യാപാരികളെ ആശങ്കയിലാഴ്ത്തി.
കൊല്ലത്തെ തീരദേശ മേഘല ഒന്നാകെ കടലാക്രമണ ഭീതിയിലാണ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന കർശ്ശന നിർദ്ദേശം ജില്ലാ ഭരണകൂടം നൽകി.
വേനൽ മഴയ്ക്ക് പിന്നാലെ കാലവർഷവും എത്തുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകാനാണ് സാധ്യത .ജൂൺ മൂന്നിന് സ്ക്കൂൾ തുറക്കുന്നതോടെ ചാത്തന്നൂർ ജംങ്ഷനിലുള്ള ഗവ: ഹയർ സെക്കൻ്ററി സ്കൂളിലും എൻ.എസ്.എസ് ഹയർ സെക്കൻ്ററി സ്കൂളിലേക്കും ആയിരക്കണക്കിന് കുട്ടികളാണ് എത്തുന്നതു .ദേശീയ പാതയിലെ വെള്ളക്കെട്ടിന് അടിയന്തിരമായ പരിഹാരം കണ്ടെത്തണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.
Follow us on :
More in Related News
Please select your location.