Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലീസുകാർക്കെതിരെയുള്ള ബലാത്സംഗ പരാതി; ഹർജി ഇന്ന് ഹൈക്കോടതിയിൽ

04 Nov 2024 11:27 IST

Shafeek cn

Share News :

പൊന്നാനി ബലാത്സംഗ ആരോപണത്തില്‍ കേസെടുക്കാനുളള മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സി ഐ വിനോദ് അടക്കമുള്ള ആരോപണ വിധേയര്‍ക്കെതിരെ കേസ് എടുക്കാനായിരുന്നു നിര്‍ദേശം. ഇതിനെതിരെ സിഐ വിനോദ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. 


പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. 2022ല്‍ വീട്ടിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ പൊന്നാനി എസ്എച്ച്ഒ, ഡിവൈഎസ്പി ബെന്നി, മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് അടക്കമുള്ളവര്‍ ബലാത്സംഗം ചെയ്തതായിട്ടായിരുന്നു ആരോപണം. എസ്എച്ച്ഒ പീഡിപ്പിച്ചെന്ന പരാതിയുമായി ഉന്നതോദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു സുജിത് ദാസടക്കം ബലാത്സംഗം ചെയ്തതെന്നും വീട്ടമ്മ ആരോപച്ചു.


മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായിരുന്നു നേരത്തെ നിര്‍ദേശം. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സി ഐ വിനോദ് എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. ഇവര്‍ക്കെതിരെ ബലാത്സം?ഗക്കുറ്റവും ചുമത്തിയേക്കും. ഇതില്‍ സിഐ വിനോദ്, ഡിവൈഎസ്പി ബെന്നി എന്നിവര്‍ സര്‍വീസില്‍ തുടരുകയാണ്. എസ് പി സുജിത്ത് മറ്റൊരു കേസില്‍ സസ്‌പെന്‍ഷനിലാണ്. സംഭവം വാര്‍ത്തയായതോടെ ആരോപണങ്ങള്‍ തള്ളി ഉദ്യോ?ഗസ്ഥര്‍ രം?ഗത്തെത്തിയിരുന്നു.


എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. അതിജീവിതയുടെ സ്വകാര്യ അന്യായത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൃശ്ശൂര്‍ റെയിഞ്ച് ഡി.ഐ.ജിക്ക് പൊന്നാനി മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിജീവിതയുടെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും.ഇതിനുശേഷം കേസില്‍ അന്വേഷണം തുടങ്ങും.


സംഭവത്തില്‍ പൊന്നാനി പൊലീസില്‍ അതിജീവിത പരാതി കൊടുത്തെങ്കിലും എഫ്‌ഐആര്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. 2022-ല്‍ സംഭവം നടന്ന സമയത്തും പരാതി പൊലീസ് അട്ടിമറിച്ചിരുന്നു. പരാതിക്ക് പിന്നാലെ പ്രതികള്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയും പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.


നേരത്തെ മജിസ്ട്രേറ്റ് കോടതി പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മജിസ്ട്രേറ്റ് കോടതിയെ തിരുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു. എഫ്ഐആര്‍ ഇടാത്തത് ഞെട്ടിച്ചു എന്നായിരുന്നു ഹൈക്കോടതി പറഞ്ഞിരുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കേണ്ടതെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. പൊലീസ് റിപ്പോര്‍ട്ട് തേടിയ മജിസ്‌ട്രേറ്റിന്റെ നടപടി അനിവാര്യമായിരുന്നില്ലെന്നും അന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കുറ്റകൃത്യം വെളിവായിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും ഗുരുതര കുറ്റകൃത്യത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.


Follow us on :

More in Related News