Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ സമ്മേളനം

22 Jan 2025 23:32 IST

കൊടകര വാര്‍ത്തകള്‍

Share News :



കൊടകര: കുറഞ്ഞ കാലത്തെ സേവനത്തിനുശേഷം വിരിമിച്ച പങ്കാളിത്ത പെന്‍ഷന്‍ ബാധകമായിട്ടുള്ള പെന്‍ഷന്‍കാര്‍ക്ക് ന്യായമായ പ്രതിമാസ വരുമാനം ഉറപ്പാക്കുന്നതിന് പ്രത്യേക കേന്ദ്രഫണ്ട് അനുവദിക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കൊടകര യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കൊടകര പെന്‍ഷന്‍ ഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.ഐ. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് പി.തങ്കം സംഘടനാ റിപ്പോര്‍ട്ടും സെക്രട്ടറി എ.വി. ജോണ്‍സണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി.എസ്. സുബ്രഹ്മണ്യന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. കെ.ജി. രജീഷ്, കെ.എം. ശിവരാമന്‍, കെ.വി. രാമകൃഷ്ണന്‍, ടി.ബാലകൃഷ്ണമേനോന്‍,ടി.എ.വേലായുധന്‍, കെ.സുകുമാരന്‍,പി.ജി.ഗിരിജ കുമാരി, കെ.ആര്‍.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.എസ്.സതീശന്‍ (പ്രസി.)്,എ.വി.ജോണ്‍സണ്‍ (സെക്ര.),ടി.എസ്.സുബ്രഹ്മണ്യന്‍ (ട്രഷ.)

Follow us on :

More in Related News