Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 21:08 IST
Share News :
എക്സൈസ് ഉദ്യോസ്ഥൻ്റെ വീട്ടിൽ അക്രമം;
രണ്ടു പേർ അറസ്റ്റിൽ
പറവൂർ: എക്സൈസ് ഉദ്യോസ്ഥൻ്റെ വീട്ടിൽ കയറി അക്രമം നടത്തിയ രണ്ടു പേരെ പറവൂർ പോലീസ് അറസ്റ്റു ചെയ്തു.
കെടാമംഗലം വാക്കാമുറി കൃഷ്ണകൃപയിൽ രാഗേഷ് (33), എട്ടിയോടം മണപ്പാട്ടിൽ ഫിറോസ് (30) എന്നിവരെയാണ് പറവൂർ പൊലീസ് അറസ്റ്റു ചെയ്തത്. ബിവറേജ് കോർപ്പറേഷൻ്റെ ഔട്ട് ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി കൂടിയ വിലക്ക് ഏഴിക്കര, കെടാമംഗലം പ്രദേശത്ത് ചില്ലറ വിൽപ്പന നടത്തുന്നവരാണിവർ. പറവൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ഹനീഷിൻ്റെ കെടാമംഗലം പെരുമ്പോടത്ത് വീട്ടിലാണ് ഇവർ അക്രമം നടത്തിയത്.
ഞായറാഴ്ച വൈകിട്ട് ഹനീഷിൻ്റെ വീട്ടിലെത്തിയ രാഗേഷ് കാർപോർച്ചിൽ കിടന്നിരുന്ന കാറിൻ്റെ ബോണറ്റിൽ കല്ലുകൊണ്ട് ഇടിച്ച് കേടുവരുത്തി. വീടിനകത്തേക്ക് കല്ലുകൾ വലിച്ചെറിയുകയും ചെയ്തു. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയെത്തിയ ഹനീഷിൻ്റെ ഭാര്യ വീണയുടെ കൈക്ക് കല്ലേറുകൊണ്ടതിനെ തുടർന്ന് പരിക്കേറ്റു. പിന്നീട് രാത്രി 11നും, തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്കും സുഹൃത്തായ ഫിറോസിനോടൊപ്പം ഹനീഷിൻ്റെ വീട്ടിലെത്തിയ രാഗേഷ് വീടിൻ്റെ രണ്ട് ജനൽചില്ലുകൾ എറിഞ്ഞുതകർക്കുകയും കാറിൻ്റെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞുടക്കുകയും ചെയ്തു. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി രാഗേഷിനെ പിടികൂടി. ഇതിനിടയിൽ രക്ഷപ്പെട്ട ഫിറോസിനെയും പിന്നീട് പൊലീസ് പിടികൂടി.
അനധികൃത മദ്യവിൽപ്പന നടത്തിയ സംഭവത്തിൽ മുൻപ് രണ്ട് തവണ രാഗേഷ് എക്സൈസിൻ്റേയും പൊലീസിൻ്റേയും പിടിയിലായിട്ടുണ്ട്. മദ്യ വിൽപ്പനയെക്കുറിച്ചുള്ള വിവരം ഹനീഷാണ് നൽകുന്നതെന്നുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
Follow us on :
Tags:
Please select your location.