Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഎം തലയോലപ്പറമ്പ് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് മതനിരപേക്ഷ സംഗമം സംഘടിപ്പിച്ചു.

05 Nov 2024 20:24 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സിപിഎം തലയോലപ്പറമ്പ് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി മതനിരപേക്ഷ സംഗമം സംഘടിപ്പിച്ചു.

തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ

മത രാഷ്ട്രവാദത്തിനും ഫാസിസത്തിനുമെതിരെ സംഘടിപ്പിച്ച സംഗമം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം ജംഷദ് അലി ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്നൻ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയാ സെക്രട്ടറി കെ. ശെൽവരാജ്, ജില്ലാ കമ്മിറ്റി അംഗം എം. പി ജയപ്രകാശ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. വി ഹരിക്കുട്ടൻ, ഡോ. സി. എം കുസുമൻ, അഡ്വ. എൻ. ചന്ദ്രബാബു, കെ. എസ് വേണുഗോപാൽ, കെ. ബി രമ, വി. എൻ ബാബു, എസ്. സന്ദീപ് ദേവ്, ആർ. രോഹിത് എന്നിവർ പ്രസംഗിച്ചു.. നാളെ (നവംബർ - 6) ബുധനാഴ്ച )വൈകിട്ട് 4ന് വടയാറിൽ നടക്കുന്ന കാർഷിക സെമിനാർ കേരളാ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉത്ഘാടനം ചെയ്യും.





Follow us on :

More in Related News