Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 13:49 IST
Share News :
വൈദ്യുതി ബോർഡ് ജീവനക്കാരുടെ ജീവൻ രക്ഷാ സമരം
കൊച്ചി: തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ നടപടികൾ സ്വീകരിക്കാത്ത വൈദ്യുതി ബോർഡിന്റെ അനാസ്ഥയ്ക്കെതിരെ കേരള ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ (കീസോ) ജീവൻ രക്ഷാ സമരം നടത്തി.
കഴിഞ്ഞ ആറുമാസത്തെ കണക്കനുസരിച്ച്, ഓരോ പത്ത് ദിവസത്തിലും ഒരാൾ എന്ന നിരക്കിൽ അപകട മരണങ്ങൾ നടന്നിട്ടും
അപകടങ്ങൾ തടയാൻ ബോർഡ് നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു.
എറണാകുളം ചീഫ് എൻജിനീയറുടെ ഓഫീസിനു മുമ്പിൽ നടന്ന സമരം സംഘടനാ വക്താവ് പി ജി പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ കെ വിനോദ്, വർക്കിംഗ് പ്രസിഡന്റ് സജി ജോസഫ്, ജനറൽ സെക്രട്ടറി അജി സി ജി, ട്രഷറർ വി ബി സന്തോഷ്, എ കെ ഷിജു എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.