Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 19:41 IST
Share News :
ഇടുക്കി: പഞ്ചഗുസ്തി മത്സരത്തില്‍ അമ്മയ്ക്കും മക്കള്‍ക്കും സ്വര്‍ണം. തൊടുപുഴ ചിന്ന ഓഡിറ്റോറിയത്തില്‍ നടന്ന 47- മാത് ഇടുക്കി ജില്ല പഞ്ചഗുസ്തി മത്സരത്തില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 40കിലോ വിഭാഗത്തില്‍ മക്കളായ കെ.നൈനികക്ക് രണ്ട് സ്വര്‍ണ മെഡലുകളും, 45 കിലോ വിഭാഗത്തില്‍ കെ. ബാലനന്ദക്ക് രണ്ട് സ്വര്‍ണ മെഡലുകളും ലഭിച്ചു. അമ്മയായ എസ്.കാര്‍ത്തികക്ക് സീനിയര്‍ വനിത 70 കിലോ വിഭാഗത്തില്‍ രണ്ട് സ്വര്‍ണ മെഡലുകളുമാണ് ലഭിച്ചത്. ഇടുക്കി ജില്ല പോലീസ് ടെലികമ്യൂണിക്കേഷന്‍ എസ്.ഐ ബൈജുബാലിന്റെ ഭാര്യയായ കാര്‍ത്തിക ഇടുക്കി ജില്ല ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റാണ്. ഇരുവരുടെയും മക്കളായ കെ. ബാല നന്ദ, കെ നൈനിക എന്നിവര്‍ പൈനവ് കേന്ദ്രീയ വിദ്യാലയത്തില്‍ 9-ാം ക്ലാസ്, 4-ാം ക്ലാസ് വിദ്യര്‍ഥിനികളാണ്.ഇടുക്കി ജില്ലയില്‍ നിന്നും മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് നൈനിക. മൂവരുടെയും പരിശീലകര്‍ ഇടുക്കി ഭൂമിയംകുളം സ്വദേശികളായ എം.എ ജോസ് (ലാലു), ജിന്‍സി ജോസ് എന്നിവരാണ്.2025 ജനുവരി രണ്ട് മുതല്‍ അഞ്ച് വരെ കോഴിക്കോട് വച്ചു നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് മൂവരും പങ്കെടുക്കും.
Follow us on :
More in Related News
Please select your location.