Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2025 11:30 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പതിനെട്ടാമത് വാർഷികവും ഉപഭോകത്യ തർക്ക പരിഹാര സെമിനാറും തിരൂരങ്ങാടി കോപ്പറേറ്റീവ് കോളേജിൽ ഏപ്രിൽ 12 ന്ന് സംഘടിപ്പിച്ചു മലപ്പുറം ജില്ല ഉപഭോകത്യ തർക്ക പരിഹാര കമ്മീഷൻ ശ്രീ കെ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. ആരാണ് ഉപഭോക്താവ്? എന്താണ് ഉപഭോക്തൃ സംരക്ഷണം? എന്താണ് ഉപഭോക്താവിന്റെ അവകാശം?"* ഓൺലൈൻ ബിസിനസ്സിൽ വഞ്ചിതരാകുന്ന യുവതലമുറ ഓൺലൈനിൽ പർച്ചേസ് ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താവിനെ വഞ്ചിക്കുന്നതിൽ നിന്നും തെളിവുകൾ ശേഖരിച്ച് എങ്ങിനെ കൺസ്യൂമർ സൊസൈറ്റിയിൽ കേസ് രജിസ്റ്റർ ചെയ്യാം
എന്നീ വിഷയങ്ങൾ വിശദമായി ക്ലാസ് എടുക്കുകയും ചോദ്യോത്തരങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് പൊതുജനങ്ങളുടെ സംശയനിവാരണം നടത്തുകയും ചെയ്തു .
ഡോ. അബ്ദുൽ റസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. റേഷൻ പൊതുവിതരണവും അതിൻറെ പ്രാധാന്യവും എന്ന വിഷയത്തെക്കുറിച്ച് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ പ്രമോദ് പി സംസാരിച്ചു, തിരൂരങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സുലൈഖ കാലൊടി മുഖ്യാതിഥിയായി ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ടീ. ടീ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു സി വി സലീം, അബ്ദുൽ റഹീം പൂക്കത്ത്, ഷെഫീഖ് പച്ചായി, അബുലൈസ് കൊടിഞ്ഞി എന്നിവർ സംസാരിച്ചു.
ഉപഭോക്ത തർക്കപരിഹാര രംഗത്തും സാമൂഹിക സേവനരംഗത്തും 18 വർഷം മികവുറ്റ പ്രവർത്തനം കാഴ്ച വച്ചതിന് തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിക്ക് സ്പാറോ മെമോന്റോ നൽകി ആദരിച്ചു. ശ്രീ കെ മോഹൻദാസിന് താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ആദരവ് നൽകുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.