Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുതര അണുബാധയുള്ള പെണ്‍കുട്ടിക്ക് ഇടുക്കി ജില്ല ആശുപത്രിയില്‍ ആംബുലന്‍സ് ലഭ്യമാക്കിയില്ല

01 Nov 2024 22:51 IST

ജേർണലിസ്റ്റ്

Share News :


തൊടുപുഴ: ഗുരുതര അണുബാധയുള്ള പെണ്‍കുട്ടിക്ക് ജില്ല ആശുപത്രിയില്‍ ആംബുലന്‍സ് ലഭ്യമാക്കിയില്ലെന്ന് ആരോപണം. എന്നാല്‍, ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു.

കുടയത്തൂര്‍ സ്വദേശിയായ പത്തൊന്‍പതുകാരിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 30-നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര അണുബാധയായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്തു. എന്നാല്‍, ഇതിനായി ആംബുലന്‍സ് ലഭ്യമാക്കിയില്ലെന്നാണ് ആരോപണം. നിര്‍ധനരായ കുടുംബം ഒടുവില്‍ സ്വകാര്യ വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്നു. ചികിത്സിച്ച ഡോക്ടര്‍ മോശമായി പെരുമാറിയെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

എന്നാല്‍, ആംബുലന്‍സ് സേവനം നിഷേധിച്ചില്ലെന്നും പെണ്‍കുട്ടിക്ക് 18 വയസില്‍ കൂടുതലായതിനാല്‍ ഒരു അപേക്ഷ നല്‍കാന്‍ നിര്‍ദേശിക്കുകയാണ് ചെയ്തെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍, സ്വകാര്യ വാഹനത്തില്‍ പൊയ്ക്കോളാമെന്ന് അറിയിച്ച് പെണ്‍കുട്ടിയും ബന്ധുക്കളും കോട്ടയത്തേക്ക് പോകുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


Follow us on :

More in Related News