Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംരക്ഷണ ചെലവ് കൂടിയെന്ന്; ജപ്തി വീട്ടിലെ നായ്ക്കള്‍ തെരുവില്‍, പ്രതിഷേധം

03 Oct 2024 14:54 IST

Kakkanad News Malayalam

Share News :

കാക്കനാട്:  രണ്ടു വര്‍ഷം മുന്‍പ് ജപ്തി ചെയ്ത വീട്ടിലെ നായ്ക്കളെ ബാങ്ക് അധികൃതര്‍ തെരുവിലേക്ക് തുറന്നു വിട്ടു. പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കാക്കനാട് ചെമ്പുമുക്ക് കെ.കെ. റോഡില്‍ വായ്പതുക കുടിശികയെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് പ്രമുഖ ദേശസാല്‍കൃത ബാങ്ക് ജപ്തി ചെയ്ത വീട്ടിലെ വിദേശയിനം നായ്ക്കളാണ് കെ.കെ. റോഡിന്റെ വിവിധ ഭാഗങ്ങളില്‍ അലയുന്നത്. സ്ഥാവര, ജംഗമസ്വത്തുക്കള്‍ ജപ്തി ചെയ്തപ്പോള്‍ വീട്ടുടമയുടെ രണ്ട് വളര്‍ത്തു നായകളേയും ബാങ്ക് ജപ്തി മുതലില്‍ പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ബാങ്ക് അധികൃതര്‍ വീട് കാവലിനായും നായകളുടെ സംരക്ഷണത്തിനുമായി സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ഈ വീടിനു ചുറ്റും സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ച ബാങ്ക് അധികൃതര്‍ ഗാര്‍ഡുമാരെ പിരിച്ചുവിട്ട ശേഷം രാത്രിയോടെ വളര്‍ത്തുനായകളെ തെരുവിലേക്ക് തുറന്നുവിട്ടെന്നാണ് നാട്ടുകാരുടെ പരാതി.  

കൃത്യമായി ഭക്ഷണം കിട്ടാതെ റോഡിലിറങ്ങിയതോടെ നായ്ക്കള്‍ അക്രമവാസനയുമായി വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പിന്നാലെ പായുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ നായ്ക്കളെ പേടിച്ച് കഴിയുകയാണ്. നായ്ക്കളില്‍ ഒരെണ്ണം ഗര്‍ഭിണിയാണെന്നും നാട്ടുകാര്‍ പറയുന്നു. തെരുവുമായി പരിചയമില്ലാത്ത വളര്‍ത്തുനായകളെ റോഡിലേക്ക് വിട്ട ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ സമരവുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Follow us on :

More in Related News