Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2024 14:17 IST
Share News :
ചാലക്കുടി:
ഇന്ത്യയില്‍ ആദ്യമായി ചാലക്കുടി നഗരസഭയില്‍ സ്ഥാപിതമായ മൊബൈൽ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് നഗരസഭ ചെയർമാൻ എ ബി ജോർജ് പറഞ്ഞു.
മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ചാലക്കുടി നഗരസഭയില്‍ പ്രവര്‍ത്തനക്ഷമമാവുകയാണ്.. വീടുകളില്‍ നേരിടട്ടെത്തി, ആധുനിക സംവിധാനങ്ങളോടെ ടോയ്‌ലറ്റ് മാലിന്യങ്ങള്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്ന എസ്ടിപി പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 2 നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചത്. മാലിന്യങ്ങൾ നീക്കം ചെയ്യുമ്പോൾ ബാക്ടീരിയ നശിക്കാതിരിക്കാൻ 5% അവിടെത്തന്നെ അവശേഷിപ്പിച്ച് ബാക്കി 95 ശതമാനമാണ് നീക്കം ചെയ്യുന്നത്. ഇതിന്റെ പ്രവർത്തനംസുഗമമായിനടന്നുകൊണ്ടിരിക്കുമ്പോൾ പദ്ധതിക്ക് തുരങ്കം വയ്ക്കുന്ന രീതിയിൽ വാർത്തകൾ വരുന്നതിൽ ഖേദം ഉണ്ടെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.