Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 19:22 IST
Share News :
കടുത്തുരുത്തി: ലോൺ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്നും പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് പുറ്റേക്കാട് ഭാഗത്ത് കൈതോലിപ്പാടം വീട്ടിൽ ഫസൽ റഹ്മാൻ (25), കോഴിക്കോട് ഫറൂഖ് ചുങ്കം ഭാഗത്ത് തോട്ടുപ്പാടം വീട്ടിൽ മുഹമ്മദ് ഫായിസ് (27) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂർ കരിപ്പാടം സ്വദേശിയായ വീട്ടമ്മയ്ക്ക് തന്റെ വാട്സാപ്പിൽ ഫൈനാൻസ് കമ്പനിയുടെ പേരിൽ മാർച്ച് മാസത്തിൽ മെസ്സേജ് വരികയും തുടർന്ന് വീട്ടമ്മ 50000 രൂപ വായ്പയ്ക്കായി അപേക്ഷിക്കുകയുമായിരുന്നു.
തുടർന്ന് 10 ശതമാനം തുക ഗ്യാരണ്ടി
തുകയായി അടയ്ക്കണമെന്നും പറഞ്ഞ്
വീട്ടമ്മൽ നിന്നും 5000 രൂപയും,
തുടർന്ന് വീട്ടമ്മ കൊടുത്ത അക്കൗണ്ട്
നമ്പർ തെറ്റാണ് എന്ന് പറഞ്ഞ്
വിശ്വസിപ്പിച്ച് 20,000 രൂപയും
ഇത്തരത്തിൽ പലതവണങ്ങളിലായി
വീട്ടമ്മയിൽ നിന്നും 45,000 രൂപ
കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് ലോൺ ലഭിക്കാതെയും
വീട്ടമ്മയുടെ പണം നഷ്ടപ്പെടുകയും
ചെയ്തതിനെ തുടർന്ന് വീട്ടമ്മ
പോലീസിൽ പരാതി
നൽകുകയായിരുന്നു. പരാതിയെ
തുടർന്ന് തലയോലപ്പറമ്പ് പോലീസ്
കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ
പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ
അന്വേഷണത്തിൽ വീട്ടമ്മയുടെ പണം
ഇവരുടെ അക്കൗണ്ടിൽ ചെന്നതായും,
ഇവർ പണം പിൻവലിച്ചെടുത്തതായും
കണ്ടെത്തുകയും തുടർന്ന് ഇവരെ
അറസ്റ്റ് ചെയ്യുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ ശിവകുമാർ പി.എസ്, എസ്.ഐ സുശീലൻ പി.ആർ, സി.പി.ഓമാരായ രാജീവ്, ഷൈൻ, ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു. മുഖ്യപ്രതിക്കായി തിരച്ചിൽ ശക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.