Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2024 08:13 IST
Share News :
കൊല്ലം: ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ കൊല്ലത്തിൻ്റെ തനത് വ്യവസായമായ കശുവണ്ടി മേഖലയ്ക്ക് ഒന്നുമില്ല . തകർച്ചയുടെ പിടിയിലായ കശുവണ്ടി വ്യവസായ മേഖലയ്ക്ക് ഉത്തേജന - പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. തോട്ടണ്ടിയുടെ ഇറക്കുമതി ചുങ്കം എടുത്തുകളയുക, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സംസ്കരിച്ച് പരിപ്പിന്റെ നേരിട്ടുള്ള ഇറക്കുമതി നിയന്ത്രിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല .
കേന്ദ്രസർക്കാർ മുൻകൈയെടുത്ത് കാഷ്യു ബോർഡ് ആരംഭിക്കണമെന്ന ആവശ്യത്തിന് ഇത്തവണ ഫലം കണ്ടില്ല. കശുവണ്ടി വ്യവസായത്തിനായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം പ്രത്യേക പാക്കേജ് തയ്യാറാക്കി വരികയാണ് .കൊല്ലത്തെ ഭൂരിപക്ഷം വരുന്ന കശുവണ്ടി ഫാക്ടറികളും അടഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് . തൊഴിൽ നഷ്ടപ്പെട്ട ദുർബല വിഭാഗത്തിൽ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ തൊണ്ണൂറ് ശതമാനത്തിലേറെ ദുർബല വിഭാഗത്തിൽപ്പെട്ട സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്ന കശുവണ്ടി മേഖലയ്ക്ക് പ്രത്യേക പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കിയാലേ തകർന്നു കിടക്കുന്ന കശുവണ്ടി മേഖലയെ കരകയറ്റാനാകൂ എന്ന് തൊഴിലാളി സംഘടനാ നേതാക്കൾ പറയുന്നത്.
Follow us on :
More in Related News
Please select your location.