Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 17:12 IST
Share News :
പൊതുശ്മശാനം തുറക്കണമെന്നാവശ്യപ്പെട്ട് ധർണ്ണ നടത്തി
പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ പൊതുശ്മശാനം തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
നികുതി വർദ്ധനവ് പിൻവലിക്കുക, വികസനമുരടിപ് അവസാനിപ്പിക്കുക, വെള്ളക്കെട്ട് പരിഹരിക്കുന്നതിന് തോടുകളും കാനകളും വൃത്തിയാക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ജില്ലാ കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശ്രീജിത്ത് മനോഹർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി ധനപാലൻ എക്സ് എം പി മുഖ്യപ്രഭാഷണം നടത്തി. കെ ശിവശങ്കരൻ, ഫ്രാൻസിസ് വലിയപറമ്പിൽ, പി എ ഹരിദാസ്, ബിൻസി സോളമൻ, ടി ബി ഭദ്രൻ, അഗസ്റ്റിൻ ആലപ്പാട്ട്, വി എം മണി, സി. പി. ഉണ്ണികൃഷ്ണൻ, ഷൈജ സജീവ്, അരുൺ ജോർജ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.