Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 22:00 IST
Share News :
വൈക്കം: വൈക്കത്തപ്പന് ആദ്യ കാണിക്ക ആർപ്പിക്കുവാൻ അവകാശിയായ കിടങ്ങൂർ കൊച്ചുമoത്തിൽ ഗോപലൻ നായർ (കറുകയിൽ കൈമൾ 85) നാളെ (നവംബർ 23) ന് ഉച്ചയ്ക്ക് മഹാദേവ സന്നിധിയിൽ എത്തും. കിടങ്ങൂരെ തറവാട്ടിൽ നടക്കുന്ന വിശേഷാൽ ചടങ്ങുകൾക്ക് ശേഷം കുടുംബ സമേതമാണ് ഗോപാലൻ നായർ വൈക്കത്തേക്ക് വരുന്നത്. ഗോപാലൻ നായർക്ക് കാണിക്കയർപ്പിക്കുവാൻ കഴിഞ്ഞ 24 വർഷമായി അവസരം ലഭിക്കുന്നത്.
വൈക്കത്തഷ്ടമി നാളിൽ വൈക്കത്തപ്പൻ, ഉദയനാപുരത്തപ്പൻ, മറ്റു ദേശദേവതമാരും വ്യാഘ്രപാദ സങ്കേതത്തിൽ എഴുന്നള്ളി നിൽക്കുന്ന സന്ദർഭത്തിൽ കറുകയിൽ കുടുംബത്തിലെ കാരണവരായ ഗോപാലൻ നായർ വാദ്യമേളങ്ങളോടെ പല്ലക്കിൽ എഴുന്നള്ളി കാണിക്ക അർപ്പിക്കും. തലമുറകളായി പകർന്നു കിട്ടിയ അവകാശം കറുകയിൽ കുടുംബം ഇന്നും സംരക്ഷിച്ചു പോരുന്നു. ക്ഷേത്ര നിർമ്മാണത്തിന് മുൻപ് വൈക്കം കരയിൽ ഉൾപ്പെട്ടിരുന്ന കിടങ്ങൂർ ഗ്രാമത്തിൽ തപസ്സിനെത്തിയ മഹർഷി ശിവ വിഗ്രഹം ദർശിച്ച ശേഷം കാണിക്ക അർപ്പിക്കുന്നതിന് കറുകയിൽ കുടുംബത്തിനെ ഏൽപിച്ചതായും വിശ്വാസം.
ഒരു അപകടത്തിൽ നിന്നുംക്ഷേത്രം സംരക്ഷിച്ച അവസരത്തിൽ കൈമൾ സന്തോഷ സൂചകമായി കൈയ്യിലിരുന്ന ചെത്തിപ്പൂ വൈക്കത്തപ്പന് കാണിക്കയർപ്പിച്ചതായും പറയുന്നു. കൈമൾ കാണിക്ക അർപ്പിച്ചതിന് ശേഷമേ മറ്റുള്ളവർക്ക് കാണിയ്ക്കയർപ്പിക്കാൻ അവസരം നൽകു. അഷ്ടമി ദിനം രാത്രി രണ്ടു മണിക്ക് ശേഷമാണ് വലിയ കാണിക്ക ചടങ്ങ് നടക്കുക.
Follow us on :
Tags:
More in Related News
Please select your location.