Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 18:53 IST
Share News :
മലപ്പുറം : മലബാര്‍ സ്പെഷ്യല്‍ പൊലീസിനു (എം.എസ്.പി) കീഴില്‍ എയ്ഡഡ് പദവിയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്ററി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിയമസഭ സമിതിയുടെ റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കണമെന്ന് സംസ്ഥാന ന്യുനപക്ഷ കമ്മീഷൻ. സ്കൂള്‍ ഏറ്റെടുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്നും കമ്മീഷന്‍ പറഞ്ഞു.
മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ കമ്മീഷന്‍ അംഗം എ. സൈഫുദ്ദീന്‍ ഹാജിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങിലാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനമായത്. എം.എസ്.പി കമാന്‍ഡന്റ് മാനേജരായി മേന്‍നോട്ടം നിര്‍വഹിക്കുന്ന സ്കൂളിലെ നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കുന്നില്ലെന്നും കമാന്‍ഡന്റിന്റെ അധികാര പരിധിയില്‍ നിന്നും മാറ്റി സ്കൂള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കാണിച്ച് മലപ്പുറം ചീനിത്തോട് സ്വദേശി നല്‍കിയ ഹരജിയിലാണ് തീരുമാനം. എം.എസ്.പി സ്കൂളിന് വേണ്ടി കമാന്‍ഡന്റ് സിറ്റിങില്‍ ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.