Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി ക്ഷേമം : നിയമസഭാ സമിതിക്ക് മുമ്പാകെ അഷ്റഫ് കളത്തിങ്ങൽ പാറ നിവേദനം സമർപ്പിച്ചു.

19 Jul 2025 18:03 IST

Jithu Vijay

Share News :

മലപ്പുറം : പ്രവാസി ക്ഷേമം സംബന്ധിച്ച് നിയമസഭാ സമിതി മലപ്പുറത്ത്  നടത്തിയ സിറ്റിംഗിൽ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ സമിതി ചെയർമാൻ എ.സി. മൊയ്തീന് നിവേദനം സമർപ്പിച്ചു.


പ്രവാസി ക്ഷേമ നിധിയിൽ ചേരുന്നതിനുള്ള പ്രായപരിധി 60 ൽ നിന്ന് 65 ആക്കുക, ഇപ്പോൾ കൊടുത്ത് കൊണ്ടിരിക്കുന്ന പ്രവാസി പെൻഷൻ എല്ലാവർഷവും വർധിപ്പിക്കുക, മിനിമം 5000 രൂപയിൽ നിന്നും പെൻഷൻ ആരംഭിക്കുക, പ്രവാസി ക്ഷേമ നിധിയിൽ അംഗത്വമെടുത്തിട്ടുള്ളവർക്ക് 5 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷൂറൻസ് ഏർപ്പെടുത്തുക, സാന്ത്വനം പദ്ധതി മുഖേന നൽകുന്ന ചികിൽസാ സഹായം വർധിപ്പിക്കുക, നോർക്ക ഐ.ഡി. കാർഡുള്ളവർക്ക് ലഭിക്കുന്ന ഇൻഷൂറൻസ് ആനുകൂല്യങ്ങൾ തിരിച്ച് വന്ന പ്രവാസികൾക്കും ഏർപ്പെടുത്തുക, വിദേശത്തേക്ക് പോവുന്നവരിൽ നിന്നും എമിഗ്രേഷൻ വകയിൽ ഈടാക്കിയ കോടിക്കണക്കിന് രൂപ വിദേശ രാജ്യങ്ങളിൽ നിസാര കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്ന പ്രവാസികളുടെ മോചനത്തിനും മറ്റു പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കാനുള്ള നടപടി സ്വീകരിക്കുക, സീസൺ സമയങ്ങളിലും അല്ലാതെയും ഗൾഫ് സെക്ടറുകളിൽ അന്യായമായി വിമാന കമ്പനികൾ അമിത ടിക്കറ്റ് ചാർജ്ജ് വർധിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുക, പ്രവാസികൾ നേരിടുന്ന സാമ്പത്തിക തട്ടിപ്പുകൾ, മറ്റു നിയമ പ്രശ്നങ്ങൾ തുടങ്ങിയ കൈകാര്യം ചെയ്യുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രവാസി ഹെൽപ് ഡെസ്ക് ആരംഭിക്കുക തുടങ്ങി ആവശ്യങ്ങളടക്കിയ നിവേദനമാണ് നൽകിയത്.


സമിതിയംഗങ്ങളായ  ഡോ: കെ.ടി.ജലീൽ എം.എൽ.എ , ഇ.ടി. ടൈസൺ എം.എൽ.എ , കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ എന്നിവരും നിയമസഭാ സെക്രട്ടേറിയേറ്റ് നോർക്ക സമിതി അണ്ടർ സെക്രട്ടറി കെ. ആനന്ദ്,അഡി: എസ്.പി.എസ്.പി ബിജു രാജ് , നോർക്ക  റൂട്ട്സ് സെന്റർ മാനേജർ വി.രവീന്ദ്രൻ ,പ്രവാസി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എസ്. നവാസ്,. ജില്ലാ പ്രവാസി പരിഹാര സമിതി കൺവീനർ വി.കെ.മുരളി, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ സംബന്ധിച്ചു.

Follow us on :

More in Related News