Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂർ ജില്ലാ ആശുപത്രിയിലെ എക്സ്റേ യൂണിറ്റും മോർച്ചറിയിലെ ഫ്രീസറും പ്രവർത്തനരഹിതമായതിൽ പ്രതിഷേധിച്ച് DYFI തിരൂർ ബ്ലോക്ക് കമ്മിറ്റി ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.

09 Jan 2025 11:11 IST

Jithu Vijay

Share News :

തിരൂർ : തിരൂർ ജില്ലാ ആശുപത്രിയിലെ എക്സ്റേ യൂണിറ്റും മോർച്ചറിയിലെ ഫ്രീസറും പ്രവർത്തനരഹിതമായതിൽ പ്രതിഷേധിച്ച് ഡി ഫൈ എഫ് ഐ

തിരൂർ ബ്ലോക്ക് കമ്മിറ്റി ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.

നിത്യേന ആയിരക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ രോഗികൾക്ക് സൗകര്യങ്ങൾ നിഷേധിക്കുകയാണ് ആശുപത്രി അധികൃതർ ചെയ്യുന്നത് എന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.


ആശുപത്രിയിലെ എക്സറേ യൂണിറ്റ് പ്രവർത്തനരഹിതമായിട്ട് മൂന്ന് മാസത്തിലേറെയായി. ആശുപത്രിയിൽ വരുന്ന നിർധന രോഗികളടക്കം സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. മോർച്ചറിയിലെ ഫ്രീസർ കേട് വന്നിട്ട് മൂന്ന് വർഷത്തിലേറെയായി ഫ്രീസറിൽ സൂക്ഷിക്കുന്ന ശവശരീരങ്ങൾ ചീങ്ങളിയുന്ന സംഭവങ്ങളുമുണ്ടായി. രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമുള്ള ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നില്ല.


ദീർഘ നാളായി പ്രവർത്തന രഹിതമായ ഉപകരണങ്ങൾ അടിയന്തിരമായി പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് മെഡിക്കൽ സൂപ്രണ്ടിന് നിവേദനം നൽകാൻ വേണ്ടി ആശുപത്രിയിൽ എത്തിയപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ നൽകാൻ പോലും അധികാരികൾ തയ്യാറാകാത്തിരുന്നപ്പോൾ സൂപ്രണ്ടിനെ ഉപരോധിക്കുന്നതിന് വേണ്ടി തീരുമാനിച്ചത്. മണിക്കൂറോളം നീണ്ടു നിന്ന ഉപരോധത്തിനോടുവിൽ എക്സ് റേ മെഷീനും മോർച്ചറിയിലെ ഫ്രീസറും ജനുവരി 31ാം തിയ്യതിക്കുള്ളിൽ പ്രവർത്തന സജ്ജമാക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് എഴുതി നൽകിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.


സമരത്തിന് പി. സുജിത്ത്, കെ. നൗഫൽ, പ്രജോഷ് വളവന്നൂർ, സുമിൽ വളവന്നൂർ, കെ.പി. ധനേഷ്, പി. അരുൺ, പി. ഷറഫുദീൻ, വിപിൻ ദാസ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News