Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ വയോജന മന്ദിരം സന്ദര്‍ശിച്ചു

04 Oct 2024 19:27 IST

- ENLIGHT REPORTER KODAKARA

Share News :

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ വയോജന മന്ദിരം സന്ദര്‍ശിച്ചു

മറ്റത്തൂര്‍ : ചെമ്പുചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ മൂന്നുമുറിയിലെ ശാന്തി ഭവന്‍ വയോജനമന്ദിരം സന്ദര്‍ശിച്ചു. ശാന്തി ഭവനിലെ 18 അമ്മമാര്‍ക്കായി കേഡറ്റുകള്‍ സമാഹരിച്ച ഉടുപ്പ്,തലയിണ കവര്‍, സോപ്പ്,സോപ്പുപൊടി, ഫ്‌ലോര്‍ ക്ലീനര്‍, എന്നിവ വെള്ളികുളങ്ങര ജനമൈത്രി പൊലീസ് സ്റ്റേഷന്‍ എസ് .എച്ച്. ഒ കൃഷ്ണന്‍ ശാന്തിഭവന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കൊച്ചുറാണിക്ക് കൈമാറി. സ്‌കൂള്‍ പ്രധാനധ്യാപിക കെ.ജി.ഗീത ,സിസ്റ്റര്‍ ഷാന്റി, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.എസ്.എം.സി ചെയര്‍മാന്‍ ഷിജു, എം.പി.ടി.എ പ്രസിഡന്റ് സോണിയ, എസ് .പി .സി സി.പി.ഒ അജിത ,എ.സി.പി.ഒ വിസ്മി എ്ന്നിവര്‍ സംസാരിച്ചു. ശാന്തിഭവന്‍ പരിസരം കേഡറ്റുകള്‍ വൃത്തിയാക്കി.

Follow us on :

More in Related News