Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 17:24 IST
Share News :
മുക്കം:കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ഇതര സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ചങ്ങാതി പദ്ധതിയുടെ ഭാഗമായി ഇൻസ്ട്രക്ടർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിശീലനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇ. സത്യനാരായണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എം. ടി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരത മിഷൻ കോ കോർഡിനേറ്റർ സി വി അനിൽ, അസിസ്റ്റന്റ് കോ കോർഡിനേറ്റർ മുഹമ്മദ് ബഷീർ, പ്രോജക്ട് കോ കോർഡിനേറ്റർ സജി തോമസ് എന്നിവർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. കെ. പി. നാരായണൻ മാസ്റ്റർ, ഹമീദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. നഗരസഭ പ്രേരക് ജീജ സ്വാഗതവും രമണി നന്ദിയും പറഞ്ഞു..
Follow us on :
Tags:
More in Related News
Please select your location.