Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരിപൂർണ്ണ പിന്തുണയുമായി ഗുരുവായൂർ യൂണിയൻ

17 Jun 2024 18:02 IST

MUKUNDAN

Share News :

ഗുരുവായൂർ:എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായത്തിന്റെ കരുത്തുറ്റ നേതാവ് എന്ന് ഗുരുവായൂർ യൂണിയൻ കൗൺസിൽ യോഗം.യോഗം ജനറൽ സെക്രട്ടറിയെ ആക്രമിക്കുന്ന ഏത് നടപടിയെയും സമുദായം ഒറ്റക്കെട്ടായി നേരിടും.മതേതര മുഖംമൂടിയണിഞ്ഞ വർഗീയവാദികളെ തുറന്നു കാണിക്കുകയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ചെയ്തത്.കേരളത്തിലെ പിന്നോക്ക പട്ടിക വിഭാഗങ്ങൾ നേരിടുന്ന വിവേചനവും, മാറ്റിനിർത്തലുകളും നെഞ്ചുറപ്പോടെ വിളിച്ചു പറയാൻ ജനറൽ സെക്രട്ടറിക്ക് മാത്രമേ കഴിയൂ.അദ്ദേഹത്തെ നിശ്ശബ്ദനാക്കാൻ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണികൾ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ്.എന്തൊക്കെ ഭീഷണികൾ ഉണ്ടായാലും,അതിനെ ഒറ്റക്കെട്ടായി നേരിടാൻ യോഗം ജനറൽ സെക്രട്ടറിക്ക് ഒപ്പം ഗുരുവായൂർ യൂണിയൻ പ്രവർത്തകർ ഉണ്ടാകും എന്ന് കൗൺസിൽ യോഗം പ്രമേയം പാസാക്കി.ഗുരുവായൂർ യൂണിയൻ ഓഫീസ് ഹാളിൽ ചേർന്ന യൂണിയൻ കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പി.എ.സജീവൻ പ്രമേയം അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ,ബോർഡ് അംഗങ്ങളായ എ.എസ്.വിമലാനന്ദൻ മാസ്റ്റർ,പി.പി.സുനിൽകുമാർ(മണപ്പുറം),കൗൺസിലർമാരായ ഇ.ഐ.ചന്ദ്രൻ,പി.കെ.മനോഹരൻ,കെ.കെ.രാജൻ,കെ.കെ.പ്രധാൻ എന്നിവർ സംസാരിച്ചു.യൂണിയന്റെ കീഴിലുള്ള എല്ലാ ശാഖകളിലും ജനറൽ സെക്രട്ടറിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ സദസ്സുകൾ നടത്താൻ തീരുമാനിച്ചു.

Follow us on :

More in Related News