Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 14:53 IST
Share News :
സീപ്ലെയ്ന്‍ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാന്‍ എഐടിയുസി. പദ്ധതിക്കെതിരെ എഐടിയുസി യുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് വ്യക്തമാക്കി. നേരത്തെ സര്‍ക്കാറുമായി ചര്‍ച്ച നടത്തിയ ശേഷം സമരത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു മത്സ്യത്തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം.
സിഐടിയുവും എഐടിയുസിയും അടക്കമുള്ള വിവിധ മത്സ്യത്തൊഴിലാളി യൂണിയനുകള്‍ പങ്കെടുത്ത കോഡിനേഷന്‍ കമ്മിറ്റിയില്‍ പ്ലൈനുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്ക സര്‍ക്കാരിനെ അറിയിക്കാന്‍ തീരുമാനിച്ചെങ്കിലും സമര പരിപാടിയിലേക്ക് നീങ്ങാന്‍ ആലോചന ഇല്ലായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനു ശേഷം നിലപാട് കടിപ്പിക്കുകയാണ് സിപിഐ. സിപിഐ മുഖ പത്രത്തില്‍ എഐടിയുസി നേതാവും സിപിഐ ജില്ലാ സെക്രട്ടറിയുമായ ടിജെ ആഞ്ചലോസ് എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. തൊഴിലാളികള്‍ വികസന വിരുദ്ധരല്ലെന്നും അവരുടെ താത്പര്യം ഭരണവര്‍ഗം സംരക്ഷിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
അതേസമയം, സീപ്ലെയിനില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ടെന്ന് സിപിഐ നേതാവ് മുല്ലക്കര രത്‌നാകരന്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് വേണ്ടത്
സമയവായം ഉണ്ടാക്കി മാത്രമേ ടൂറിസം നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. സാധരണക്കാരനാണ് ജലവുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവനോപാതിയെ ബാധിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ പോയാല്‍ അരക്ഷിതാവസ്ഥ ഉണ്ടാകും. അതിന് സര്‍ക്കാര്‍ പരിഹാരം കാണണം മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.
സമരപരിപാടികളിലേക്ക് നീങ്ങിയിട്ടില്ലെങ്കിലും പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നാണ് സിഐടിയുവിന്റെ ആവശ്യം. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആശങ്കകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സിപ്ലെ യിനില്‍ ഇനി സര്‍ക്കാര്‍ എന്ത് നിലപാട് എടുക്കും എന്നതാണ് നോക്കി കാണേണ്ടത്.
Follow us on :
Tags:
More in Related News
Please select your location.