Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 12:54 IST
Share News :
തലയോലപ്പറമ്പ്: രാജ്യത്ത് പട്ടികവിഭാഗ സംവരണം അട്ടിമറിക്കാൻ നടക്കുന്ന നീക്കൾക്കെതിരെ സമുദായ ജനത ജാഗ്രതയോടെ നിൽക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന ട്രഷറർ അഡ്വ.എ. സനീഷ് കുമാർ പറഞ്ഞു. കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയനിലെ വടകര ശാഖാ യോഗത്തിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
വടകര സാംസ്കാരിക നിലയത്തിൽ
നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് പി.കെ.ബിനോയ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. കൃഷ്ണകുമാർ, വി.സി.ജയൻ, ജമീലഷാജു, സി.എ.കേശവൻ, കെ.കെ.സന്തോഷ്, അനിമോൾഷിബു, പി.കെ.കരുണാകരൻ, എസ്.കെ.ജയമ്മ, പി.കെ.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പി.കെ.കരുണാകരൻ (പ്രസിഡന്റ്), എസ്.കെ.ജയമ്മ (സെക്രട്ടറി), പി.കെ.മോഹനൻ ( (ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു
Follow us on :
Tags:
More in Related News
Please select your location.