Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്ഷിതാക്കൾക്ക് ശില്പശാല സംഘടിപ്പിച്ചു

06 Jul 2025 18:27 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാകമ്മിറ്റി വിപുലമായ കൗമാരം സംഘര്‍ഷങ്ങള്‍ക്കപ്പുറം കാമ്പയിനിലെ രക്ഷിതാക്കള്‍ക്കുള്ള ശിൽപശാലകള്‍ക്ക് തുടക്കമായി. പരപ്പനങ്ങാടി നവജീവന്‍ വായനശാലയില്‍  നടന്ന പരിപാടിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ.ബേബി ഷാരി നേതൃത്വം നൽകി. 


നവജീവന്‍ വായനശാല പ്രസിഡന്റ് വിനോദ് കുമാര്‍ തള്ളശ്ശേരി അധ്യക്ഷനായി. വായനശാല സെക്രട്ടറി മനീഷ്, ക്യാംപയിന്‍ ജില്ലാ കണ്‍വീനര്‍ സുനില്‍ സി.എന്‍. , ബാബുരാജ് കെ.ടി. എന്നിവർ സംസാരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഇ.എൻ. ഷീജക്ക് അനുമോദനം നൽകി.




Follow us on :

More in Related News