Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹകരണ മേഖലയിൽ യാതൊരു ആശയ കുഴപ്പവുമില്ല: മന്ത്രി വി എൻ വാസവൻ

17 Nov 2024 21:21 IST

CN Remya

Share News :

കോട്ടയം: സഹകരണ മേഖലയിൽ യാതൊരു ആശയ കുഴപ്പവുമില്ലാതെ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി വി എൻ വാസവൻ. ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിഷയത്തിൽ പരാതി വന്നാൽ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ചേവായൂർ ബാങ്ക് ഇലക്ഷനിൽ കെ സുധാകരൻ നടത്തിയ കൊലവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജനങ്ങൾ നൽകിയത്. അതിന് മറ്റുള്ളവരെ പഴി പറഞ്ഞിട്ട് കാര്യമില്ല.ചേവായൂർ വിഷയത്തിൽ പരാതി വന്നാൽ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കരുവന്നൂരിൽ 132 കോടി രൂപ നിക്ഷേപകർക്ക് മടക്കി കൊടുത്തു.കരുവന്നൂർ ബാങ്ക് പഴയതുപോലെ ഇപ്പോൾ കരുത്താർജിച്ച് മുന്നോട്ടു പോവുകയാണ് മന്ത്രി പറഞ്ഞു.

Follow us on :

More in Related News