Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2024 20:01 IST
Share News :
മാള:
മാള സർവീസ് സഹകരണ ബാങ്കിൽ അഴിമതി എന്ന തരത്തിൽ പുറത്തുവന്ന ജോയിൻറ് രജിസ്ട്രാർ റിപ്പോർട്ട് പാർട്ടിയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിൽ മാള ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് നേതൃത്വം സംയുക്തമായി യോഗം ചേർന്നു.
മാള സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിൽ കോൺഗ്രസ് അംഗങ്ങൾ ആണ് ഉള്ളതെങ്കിലും, കാലങ്ങളായി മണ്ഡലം ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾക്ക് നിയന്ത്രണമില്ലാത്തതും , വ്യക്തി താൽപര്യങ്ങൾക്ക് വിധേയമായി പോയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണം എന്ന് യോഗം വിലയിരുത്തി.
ജോയിൻറ് രജിസ്ട്രാർ റിപ്പോർട്ട് വിശദമായി പഠിക്കുവാനും വീഴ്ചകൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കുവാനും പാർട്ടിതലത്തിൽ ഒമ്പതു് അംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി. വീഴ്ചകളിൽ ബോർഡിനെതിരെ പാർട്ടി തലത്തിൽ ശക്തമായ നടപടികൾക്ക് ജില്ലാ കോൺഗ്രസ് നേതൃത്വത്തോട് ശുപാർശ ചെയ്യുവാനും യോഗം തീരുമാനിച്ചതായി ബ്ലോക്ക് പ്രസിഡൻ്റ്എൻഎസ് വിജയൻ,മണ്ഡലംപ്രസിഡൻ്റ്സന്തോഷ് ആത്തപ്പിള്ളി എന്നിവർ അറിയിച്ചു.
ഇതിനിടെ ബാങ്കിനെതിരെ നടക്കുന്നത് ബാങ്കിനെ തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ചിലർ നടത്തുന്ന ദുഷ്പ്രചരണങ്ങൾ ആണെന്നും കുടിശ്ശിക വരുത്തിയവരുടെ സ്ഥാവര ജംഗമ വസ്തുക്കൾ തിരിച്ചുപിടിച്ചാൽ ലാഭത്തിൽ ആകുമെന്നും ബാങ്ക് പ്രസിഡണ്ട് ജോഷി പെരേപ്പാടൻ പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.