Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യസമരവും' എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

23 Oct 2024 17:40 IST

Jithu Vijay

Share News :

മലപ്പുറം : ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി `മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യസമരവും' എന്ന വിഷയത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ക്വിസ് മത്സരത്തില്‍ ജില്ലയിലെ 27 സ്‌കൂളുകള്‍ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം മലപ്പുറം ജില്ലാ കലക്ടറായി വി.ആര്‍ വിനോദ് നൽകി.


മാറാക്കര വി.വി.എം.എച്ച്.എസ് സ്‌കൂളിലെ പ്രബിന്‍ പ്രകാശ്, പ്രിന്‍സി എന്നിവര്‍ ഒന്നാം സ്ഥാനവും വടക്കാങ്ങര ടി.എച്ച്.എസ്.എസ് സ്‌കൂളിലെ എബിന്‍ അഹ്സന്‍, ദിബ ആഫിയ എന്നിവര്‍ രണ്ടാം സ്ഥാനവും ആലത്തിയൂര്‍ കുഞ്ഞിമോന്‍ ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിതിന്‍, വൈഭവ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. . ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ടീമുകളെ തിരുവനന്തപുരം ആസ്ഥാന ഓഫീസ് ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 29ന് നടത്തുന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പങ്കെടുപ്പിക്കും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, ഇന്ത്യന്‍ ബാങ്ക് മലപ്പുറം ശാഖാ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Follow us on :

More in Related News