Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2024 22:43 IST
Share News :
അങ്കമാലി; ആദിശങ്കര കുലദേവ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അക്ഷയതൃതീയ കനകധാരാ യജ്ഞത്തിന് തുടക്കമായി. അക്ഷയതൃതീയ ദിനത്തിൽ കനകാഭിഷേകത്തോടെ സമാപിക്കും. യന്ത്രവിധികൾക്കനുസൃതമായി തയ്യാറാക്കിയ കനകധാരാ മഹാലക്ഷ്മി യന്ത്രങ്ങളും മഹാലക്ഷ്മിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വർണം, വെള്ളി നെല്ലിക്കകളും ശുദ്ധിക്രിയകൾ നടത്തി ബുധനാഴ്ച രാവിലെ യജ്ഞമണ്ഡപത്തിൽ പ്രതിഷ്ഠിക്കും.തുടർന്ന്, യജ്ഞാചാര്യൻ ആവണപ്പറമ്പ് പ്രദീപ് നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മൂന്നു ദിവസങ്ങളിലായി 32 ബ്രാഹ്മണർ 10,008 ഉരു കനകധാരാ സ്‌തോത്രം ജപിച്ച് പുഷ്പാർച്ചന നടത്തും.
വെള്ളിയാഴ്ച രാവിലെ 9-ന് ലക്ഷ്മീദേവിക്ക് സ്വർണം, വെള്ളി നെല്ലിക്കകൾ കൊണ്ട് കനകാഭിഷേകം നടത്തും. തുടർന്ന്, ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും.ചടങ്ങുകൾക്ക് തന്ത്രി കിടങ്ങാശ്ശേരി രാമൻ നമ്പൂതിരിപ്പാടും മേൽശാന്തി വെമ്പിളിയത്ത് സൂരജ് നമ്പൂതിരിപ്പാടും കാർമികത്വം വഹിക്കുന്നു. യജ്ഞദിനങ്ങളിൽ ക്ഷേത്രത്തിൽ തയ്യാറാക്കിയ ഹോമകുണ്ഡത്തിൽ സുകൃതഹോമം നടക്കുന്നുണ്ട്. പത്തിന് കനകധാരാഹോമവും ഉണ്ടാകും.
Follow us on :
Tags:
More in Related News
Please select your location.