Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2026 13:23 IST
Share News :
പരപ്പനങ്ങാടി : മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പാലത്തിങ്ങലിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള
റീജിയണൽ സയൻസ് പാർക്ക് & പ്ലാനിറ്റോറിയത്തിന്റെ തുടർ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തിരൂരങ്ങാടി എംഎൽഎ കെ.പി.എ മജീദിൻ്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം റീജണൽ സയൻസ് ആൻറ് ടെക്നോളജി മ്യൂസിയം ജോയിൻ ഡയറക്ടർ സുന്ദർലാലിന്റെ നേതൃത്വത്തിലുള്ള PWD ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം ഇന്ന് പാലത്തിങ്ങൽ കീരനല്ലൂരിലെ പ്ലാനറ്റോറിയം പദ്ധതി പ്രദേശം സന്ദർശിച്ചു.
നിലവിൽ കെട്ടിട നിർമ്മാണം പൂർത്തിയായ പ്രദേശത്ത് പുതിയ ചുറ്റുമതിൽ നിർമ്മാണം, കഫെറ്റീരിയ, ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മാണം ലാൻഡ്സ്കേപ്പിംഗ് എന്നിവ അടക്കം ഒരു കോടി രൂപയുടെ പ്രവർത്തികളാണ് PWD കെട്ടിട വിഭാഗം മുഖേന തുടങ്ങാനിരിക്കുന്നത്.
പ്രവർത്തികൾക്ക് ആവശ്യമായ മുഴുവൻ തുകയും ഇതിനോടകം PWD ഡെപ്പോസിറ്റ് ചെയ്തതായും, പൊതുമരാമത്ത് വകുപ്പ് പരപ്പനങ്ങാടി കെട്ടിട ഉപവിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർമ്മാണ ചുമതല നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറായതായും, ആവശ്യമായ നിർദ്ദേശങ്ങളും കൂടി ഉൾപ്പെടുത്തി ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് അടുത്തമാസം പ്രവർത്തി തുടങ്ങാൻ സാധിക്കുമെന്നും സ്ഥലം സന്ദർശിച്ച ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.
പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൺ
സുബൈദ ടീച്ചർ, വൈസ് ചെയർമാൻ
ഷമീം കെ, ഡിവിഷൻ കൗൺസിലർ
മുഫീദ തെസ്നി, PWD കെട്ടിട വിഭാഗം പരപ്പനങ്ങാടി അസിസ്റ്റൻറ് എൻജിനീയർ.
ബിജു ജി, ഓവർസിയർമാരായ സുരേഷ്, ജിനീഷ്, KSSTM പ്രോജക്ട് അസിസ്റ്റൻറ്
നൗഷാദലി, നാസർ മണ്ണിൽ, മുൻ കൗൺസിലർ അസീസ് കൂളത്ത്,
പിവി ഹാഫിസ് മുഹമ്മദ് എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.