Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2024 11:45 IST
Share News :
കോട്ടയം: കേരള പൊലീസ് അസോസിയേഷൻ 37മത് സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. കോട്ടയം ഈരയിൽകടവ് ആൻസ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററാിൽ നടക്കുന്ന സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനത്തിന് തുടക്കം കുറിച്ച് രാവിലെ ഒമ്പതിന് പതാക ഉയർത്തി. തുടർന്ന് സംസ്ഥാന കമ്മിറ്റിയോഗം മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെെയ്തു. ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. വൈകീട്ട് അഞ്ചിന് ‘പ്രഫഷനൽ പൊലീസിന് ഇനിയെത്ര ദൂരം’ എന്ന സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് എൻ. ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന നേതൃസംഗമവും യാത്രയയപ്പും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച രാവിലെ 9.30ന് പ്രതിനിധി സമ്മേളനം മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. എൻ. വാസവൻ, ജോസ് കെ. മാണി എം.പി, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്വേഷ് സാഹെബ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ. വി. പ്രദീപൻ, ട്രഷറർ ജി. പി. അഭിജിത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ. വി. അനിൽകുമാർ, സ്വാഗതസംഘം ചെയർമാൻ ബിനു കെ. ഭാസ്കർ, ജനറൽ കൺവീനർ പി. ആർ. രഞ്ജിത് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. എൻ. അജിത് കുമാർതുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
സെപ്റ്റംബർ രണ്ട് വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നായി 360 പ്രതിനിധികളും പൊതുസമ്മേളനത്തിൽ 6500 പേരും പങ്കെടുക്കും.14 വർഷങ്ങൾക്കുശേഷമാണ് സംസ്ഥാന സമ്മേളനത്തിന് കോട്ടയം വേദിയാകുന്നത്. ഏറ്റവുമൊടുവിൽ 2009ലാണ് കോട്ടയം നഗരം സംസ്ഥാന സമ്മേളനത്തിന് വേദിയായത്.
Follow us on :
Tags:
More in Related News
Please select your location.