Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാന്തല്ലൂരില്‍ കാട്ടാന ചരിഞ്ഞ സംഭവം: വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

04 Oct 2024 21:23 IST

ജേർണലിസ്റ്റ്

Share News :

മറയൂര്‍: കാന്തല്ലൂരില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാന്തല്ലൂര്‍ പഞ്ചായത്തിലെ പുതുവെട്ട് ഭാഗത്താണ് വ്യാഴാഴ്ച്ച പകല്‍ 12 വയസ് പ്രായം തോന്നിക്കുന്ന കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ഷോക്കേറ്റ് ചരിഞ്ഞതാണെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലും പോസ്റ്റ്മാര്‍ട്ടം നടത്തിയ വൈല്‍ഡ് ലൈഫ് വെറ്റിനറി സര്‍ജന്‍ മാരുടെ പ്രാഥമിക നിഗമന പ്രകാരം ആനക്ക് വൈദ|താഘാതമേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തേക്കടി ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ അനുരാജ്, കോട്ടയം ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ അനുമോദ്, മറയൂര്‍ ഡി എഫ് ഒ സുഹൈബ്, കാന്തല്ലൂര്‍ റെയിഞ്ച് ഓഫീസര്‍ രഘുലാല്‍, കാന്തല്ലൂര്‍ ഡെപ}ട്ടി റെയ്ഞ്ചോഫീസര്‍ സജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമാര്‍ട്ടം നടപടികളും അന്വേഷണവും നടത്തിവരുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ജഡം മറവ് ചെയ്തു.






Follow us on :

More in Related News