Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബി ജെ പി നേതാക്കളുമായി വേദി പങ്കിടുന്നതിനെ വിമർശിക്കുന്നവർ ബുദ്ധിയില്ലാത്തവരെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ.

18 Jan 2025 22:00 IST

Jithu Vijay

Share News :

കോഴിക്കോട് : ബി ജെ പി നേതാക്കളുമായി വേദി പങ്കിടുന്നതിനെ വിമർശിക്കുന്നവർ ബുദ്ധിയില്ലാത്തവരെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ളയുടെ എഴുത്തിന്റെ സുവർണ ജൂബിലി ആഘോഷ വേദിയിലായിരുന്നു കാന്തപുരത്തിന്റെ പരാമർശം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.


ശ്രീധരൻ പിള്ളയുടെ പരിപാടിയില്‍ ഞാൻ പങ്കെടുത്തതില്‍ വിമർശനമുണ്ടാകും. താൻ പരിപാടിയില്‍ പങ്കെടുത്തത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഒ. രാജഗോപാല്‍ എംപിയായ സമയത്ത് മർകസില്‍ വന്നപ്പോഴും വലിയ കോലാഹലം ഉണ്ടാക്കി, ഇപ്പോള്‍ അതൊക്കെ കെട്ടടങ്ങിയെന്നും അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ബിജെപി നേതാക്കളുമായി വേദി പങ്കിടുന്നതിനെ വിമർശിക്കുന്നവർ ബുദ്ധിയില്ലാത്തവരാണെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.


മറുപടി പ്രസംഗത്തിൽ കാന്തപുരത്തെ ശ്രീധരൻ പിള്ളയും പ്രശംസിച്ചു. തലയിൽ മുണ്ടിടാതെ ബിജെപി നേതാക്കളെ കാണാൻ വന്ന ഏക നേതാവാണ് കാന്തപുരം. മറ്റുള്ളവർ എതിർത്തപ്പോഴും അദ്ദേഹം തലെയെടുപ്പോടെ നിലപാടെടുത്തു. വാജ്‌പേയ് കേരളത്തിൽ എത്തിയപ്പോൾ കാണാനെത്തിയ ഏക നേതാവ് കാന്തപുരമായിരുന്നു എന്നും ശ്രീധരൻ പിള്ള പറഞ്ഞു.


Follow us on :

More in Related News