Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2025 11:43 IST
Share News :
കോഴിക്കോട് - ചുരം റോഡ് അവഗണനക്കെതിരെ, ഗതാഗതക്കുരുക്കിന് പരിഹാരം തേടി, ചിപ്പി ലിത്തോട്-തളിപ്പുഴ ചുരം ബൈപ്പാസ് സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ (27-09-2025) ന് അടിവാരത്ത് ജനകീയ സത്യാഗ്രഹം നടത്തുന്നു
ചുരത്തിലെ അടിക്കടിയുള്ള ഗതാഗതക്കുരുക്ക് സർക്കാർ സൃഷ്ടിയാണ്. വാഹനത്തി രക്കിനൊത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും വളവുകളിൽ കേട് വന്ന് നിലച്ചു പോവുന്ന വാഹനങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യുന്നതിന് മതിയായ ക്രെയിൻ സൗക ര്യം ഉറപ്പ് വരുത്താനും ജില്ലാ ഭരണകൂടം നിരവധി തവണ തീരുമാനങ്ങൾ എടുത്തതാ ണ്. ഇതൊന്നും സ്ഥായിയായി നടപ്പാക്കാറില്ല. സന്നദ്ധ വാളണ്ടിയർമാരുടെ സഹായങ്ങ ളാണ് പലപ്പോഴും ഉപകാരപ്പെടുന്നത്.
ഇടുങ്ങിയ വളവുകൾ നിവർത്താൻ മതിയായ സ്ഥലം (2.25 ഏക്കർ) വനം പരിസ്ഥി തി വകുപ്പ് വിട്ട് തന്നിട്ട് 8 വർഷം തികയുന്നു. എന്നാൽ ഈ വർഷം മാത്രമാണ് പ്രവർത്തി ക്ക് വേണ്ട ഫണ്ട് വകയിരുത്തിയത്. ഈ പദ്ധതി അടിയന്തിരമായി പൂർത്തീകരിക്കണം.
വളരെ എളുപ്പത്തിൽ സാധിക്കുന്ന ചിപ്പിലിത്തോട് - തളിപ്പുഴ ബൈപ്പാസിന് ചു രം ഡി.പി.ആർ, തയ്യാറാക്കുന്നത് ദേശീയ പാത വകുപ്പ് തലത്തിൽ നടപടിയായെങ്കിലും സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാലേ പാരിസ്ഥിതിക അനുമതിയും മറ്റും എളു പ്പത്തിൽ ലഭ്യമാക്കാനാകൂ.
സർക്കാറിന്റെ സ്വപ്ന പദ്ധതിയായ തുരങ്കപാതയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ നിലവിലുള്ള ചരിത്രപ്രാധാന്യമുള്ള ചുരം റോഡിനെ ഇല്ലായ്‌മ ചെയ്‌തുകൊ ണ്ടാവരുത് അത്.
കാലപ്പഴക്കവും അമിതഭാരവും കൊണ്ട് നിലനിൽപ്പ് ഭീഷണി നേരിടുന്ന ചുരത്തിൽ മേലിലും മണ്ണിടിച്ചിലും പ്രകൃതി ക്ഷോഭ നാശനഷ്ടങ്ങളും ഉണ്ടാവാം. ഇത് സംബന്ധിച്ച് പല റിപ്പോർട്ടുകളും നേരത്തെ തന്നെ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ആയത് മുഖവി ലക്കെടുത്ത് കൊണ്ട് ചുരത്തിൽ പ്രത്യേക പരിരക്ഷ പാക്കേജ് ആവിഷ്ക്കരിച്ച് നടപ്പാ ക്കണം.
പത്രസമ്മേളനത്തിൽ എം.എ. റസാഖ് മാസ്റ്റർ (പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി), ടി.ടി. ഇസ്‌മായിൽ (ജന. സെക്രട്ടറി, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി), വി.കെ. ഹുസൈൻ കുട്ടി (ചെയർമാൻ, സമരസംഘാടക സമിതി), എ പി മജീദ് മാസ്റ്റർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.