Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചൊക്രമുടി മലനിരകളില്‍ ഭൂമി കൈയേറ്റം: മൂന്ന് റവന്യു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ്

19 Oct 2024 12:52 IST

ജേർണലിസ്റ്റ്

Share News :

രാജകുമാരി: ദേവികുളം താലൂക്കിലെ ബൈസണ്‍വാലി വില്ലേജില്‍ ഉള്‍പ്പെടുന്ന ചൊക്രമുടി മലനിരകളില്‍ ഭൂമി കയ്യേറ്റവും അനധികൃത നിര്‍മാണവും നടന്ന സംഭവവുമായി ബന്ധപ്പെട്ട് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ചൊക്രമുടി മലനിരകളില്‍ ഭൂമി കൈയേറ്റം:

മൂന്ന് റവന്യു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ്

ചൊക്രമുടിയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് ദേവികുളം സബ് കലക്ടര്‍ വി.എം.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ചൊക്രമുടിയിലെ സര്‍വെ നമ്പര്‍ 27/1ല്‍ ഉള്‍പ്പെട്ട എല്‍എ 219/65, 504/70 പട്ടയങ്ങളുമായി ബന്ധപ്പെട്ട വീട് നിര്‍മാണത്തിനായി നിരാക്ഷേപപത്രം അനുവദിച്ചതിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അടിമാലി സ്വദേശിയുടെയും ഭാര്യയുടെയും അപേക്ഷയില്‍ സ്ഥല പരിശോധന നടത്താതെ വില്ലേജ് ഓഫീസര്‍ എം.എം.സിദ്ദിഖ് താലൂക്ക് ഓഫീസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബൈസണ്‍വാലി വില്ലേജിന്റെ ചാര്‍ജ് ഓഫീസറായ ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിജു മാത്യു സ്ഥല പരിശോധന കൂടാതെ എന്‍.ഒ.സിക്ക് ശുപാര്‍ശ ചെയ്യുകയും തഹസില്‍ദാരായിരുന്ന ഡി.അജയന്‍ പരിശോധനയില്ലാതെ ഇത് അംഗീകരിക്കുകയും ചെയ്തു. 2024 മേയ് 22 ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് എന്‍ഒസി നല്‍കുമ്പോള്‍ പട്ടയത്തിന്റെ ആധികാരികതയും, പട്ടയത്തിലെ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ എന്നും, ദുരന്തനിവാരണ നിയമ പ്രകാരം എന്തെങ്കിലും ഉത്തരങ്ങള്‍ നിലവിലുണ്ടോയെന്നും റവന്യു ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. എന്നാല്‍ ഇത്തരത്തിലുള്ള പരിശോധനകള്‍ ഒന്നും കൂടാതെയാണ് ചൊക്രമുടിയില്‍ നിര്‍മാണത്തിന് എന്‍.ഒ.സി അനുവദിച്ചിട്ടുള്ളതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.



Follow us on :

More in Related News