Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2024 19:32 IST
Share News :
ദേശീയ നേത്രദാന ദിനാചരണം
പറവൂർ: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി പറവൂർ താലൂക്ക് ഗവ. ആശുപത്രിയും സ്കൂൾ ഓഫ് നേഴ്സിങ് ഡോൺ ബോസ്കോ ഹോസ്പിറ്റലും ചേർന്ന് വിവിധ പരിപാടികൾ നടത്തി. നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന്
ഫ്ലാഷ് മൊബ്, നേത്രദാന സമ്മതപത്ര വിതരണം, ബോധവൽക്കരണം എന്നിവയാണ് സംഘടിപ്പിച്ചത്.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ജോൺ ഉദ്ഘാടനവും നേത്രദാനം സമ്മതപത്ര വിതരണവും നടത്തി. ഡോ. സൗഭാഗ്യ ജയകുമാർ നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
ഓപ്റ്റോമെട്രിസ്റ്റ് ജീനാ ബീഗം, ലെ സെക്രട്ടറി ചന്ദ്രൻ, നഴ്സിംഗ്സൂപ്രണ്ട് ശ്രീകുമാരി, പി ആർ ഒ ലക്ഷ്മി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, പബ്ലിക് ഹെൽത്ത് നേഴ്സുമാരായ അജിത സി കെ, ലിഡിയ സെബാസ്റ്റ്യൻ, മോളമ്മ പി വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.