Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 17:52 IST
Share News :
വൈക്കം: കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ ഓർമ്മക്കായി 2021-ൽ വൈക്കം ബീച്ചിൽ നട്ടുവളർത്തിയിരുന്ന നെല്ലി അഷ്ടമി കച്ചവടത്തിൻ്റെ മറവിൽ വെട്ടിനശിപ്പിച്ചതിൽ ഇന്ദിരാജിപരിസ്ഥിതി സമിതി പ്രതിഷേധിച്ചു. മുൻനഗരസഭ ചെയർപേർസൺ രേണുക രതീഷും വൈസ് ചെയർമാൻ പി.റ്റി.സുഭാഷും ചേർന്ന് നട്ട നെല്ലി വെട്ടിക്കളഞ്ഞത് ടീച്ചറോടുള്ള അവഹേളനവും വൈക്കത്തിൻ്റെ സാംസ്കാരിക പാരമ്പര്യത്തിന് കളങ്കവുമാണെന്നും ഇത് നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. പ്രസിഡൻ്റ് ഇടവട്ടം ജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ ബി. ചന്ദ്രശേഖരൻ, വി. അനൂപ്, പി. ജോൺസൺ, ,വർഗ്ഗീസ് പുത്തൻചിറ, പി.കെ. മണിലാൽ, കെ .സുരേഷ് കുമാർ , വൈക്കം ജയൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.