Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷിക്കാർക്ക് കൃത്രിമ ഉപകരണങ്ങൾ കൈമാറി

06 Apr 2024 23:43 IST

Enlight Media

Share News :

ഭിന്നശേഷിക്കാർക്ക് കൃത്രിമ ഉപകരണങ്ങൾ

ചേവായൂർ സി ആർ സിയിൽ നടന്ന ചടങ്ങിൽ

വിതരണോദ്ഘാടനം മാതൃഭൂമി മാനേജിങ് എഡിറ്റർ ആൻ്റ് ചെയർമാൻ പി വി ചന്ദ്രൻ നിർവ്വഹിക്കുന്നു. സമീപം

ലയൺസ് ഇൻ്റർ നാഷണൽ 318 ഇ - ഡിസ്ട്രിക്ട് ഗവർണ്ണർ ടി കെ രജീഷ്,

ലയൺസ് ഡിസ്ട്രിക്ട് 318 ഇ അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി സി കെ രാമചന്ദ്രൻ തുടങ്ങിയവർ


കോഴിക്കോട് : ലയൺസ് ഇൻ്റർ നാഷണൽ 318 ഇ യുടെ നേതൃത്ത്വത്തിൽ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സാമൂരിൻസ് , സി ആർ സി ചേവായൂരിൻ്റെ സഹകരണ ത്തോടെ മലബാർ മേഖലയിൽ തിരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാർക്ക് കൃത്രിമ ഉപകരണങ്ങൾ കൈമാറി .

ചേവായൂർ സി ആർ സി യിൽ നടന്ന ഓർത്തോട്ടിക് ക്യാമ്പിൽ വിതരണോദ്ഘാടനം മാതൃഭൂമി മാനേജിങ് എഡിറ്റർ ആൻ്റ് ചെയർമാൻ പി വി ചന്ദ്രൻ നിർവ്വഹിച്ചു.

ലയൺസ് ഇൻ്റർ നാഷണൽ 318 ഇ - ഡിസ്ട്രിക്ട് ഗവർണ്ണർ ടി കെ രജീഷ് മുഖ്യാതിഥിയായി.

ലയൺസ് ഡിസ്ട്രിക്ട് 318 ഇ അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി സി കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.


5 ജില്ല ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318 ഇ കീഴിലെ 180 ക്ലബിൽ നിന്നുള്ള അംഗങ്ങളിൽ നിന്നും ധന സമാഹരണം നടത്തി അപേക്ഷ നൽകിയ 108 പേർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.


സോൺ ചെയർപേഴ്സൺ പി ക ശ്രീധരൻ , റിജ്യണൽ ചെയർപേഴ്സൺ എം കെ ശശീന്ദ്രൻ , സി ആർ സി ഡയറക്ടർ ഡോ. കെ എൻ റോഷൻ ബിജിലി ,അക്ഷയ് കുമാർ യാദവ് ,

ഐപ്പ് തോമസ് ,

കെ പ്രേംകുമാർ ,

ഇ അനിരുദ്ധൻ , വിശോഭ് പനങ്ങാട് , പി എം ഷാനവാസ്‌,കെ എം മുരളീകൃഷ്ണൻ ,സി സെനൻ , കെ ടി പി ഉണ്ണി കൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News