Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2024 20:26 IST
Share News :
കടുത്തുരുത്തി: കോട്ടയം ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്യുന്നതിലേയ്ക്ക് ഭൂമി വിൽക്കാൻ തയാറുള്ള ഭൂ ഉടമകളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. ആദിവാസി പുനരധിവാസ വികസന മിഷൻ (ടി.ആർ.ഡി.എം) ജില്ലാ മിഷൻ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ മുഖേനയാണ് ഭൂമി വാങ്ങുന്നത്. പ്രസ്തുതഭൂമിയുടെ ഉടമസ്ഥർ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി (കുടിവെള്ള ലഭ്യത, പ്ലോട്ടിലേക്ക് വാഹന സൗകര്യമുള്ള വഴി, വൈദ്യുതി തുടങ്ങിയവയടക്കം നിയമക്കുരുക്കുകളിൽ ഉൾപ്പെടാത്ത, ബാധ്യതകളില്ലാത്ത ഉത്തമ ഭൂമി) വിൽക്കാൻ തയാറെന്ന സമ്മതപത്രം ഉൾപ്പെടുത്തി വേണം അപേക്ഷ ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ടത്.
കുറഞ്ഞത് ഒരേക്കർ വരെയുള്ള ഭൂമിയുടെ ഉടമസ്ഥർക്ക് അപേക്ഷിക്കാം.
ആധാരത്തിന്റെ പകർപ്പ്, അടിയാധാരം, ഭൂമിയുടെ സ്‌കെച്ച്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, തണ്ടപ്പേർ അക്കൗണ്ട്, 15 വർഷത്തെ കുടികിട സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്ച്‌മെന്റ് സർട്ടിഫിക്കറ്റ്, ജില്ലാ ഗവ. പ്ലീഡറിൽ നിന്നുള്ള ലീഗൽ സ്‌ക്രൂട്ടണി സർട്ടിഫിക്കറ്റ്, സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവൻ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വിൽപ്പനയ്ക്ക് തയ്യാറാണെന്ന സമ്മതപത്രം എന്നിവ ഉൾപ്പെട്ടിരിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ കളക്ടർ, പ്രോജക്ട് ഓഫീസർ കാഞ്ഞിരപ്പള്ളി എന്നിവരുടെ കാര്യാലയങ്ങളിൽ നിന്നും ലഭ്യമാണ്. ഫോൺ: 04828-202751
Follow us on :
Tags:
More in Related News
Please select your location.